വലിയ ശബ്ദത്തോടെ കിണറ്റിലെ വെളളം തിളച്ചുപൊങ്ങി, പരിഭ്രാന്തിയോടെ നാട്ടുകാര്‍ 

പുത്തൂരില്‍ കിണര്‍ വെളളം തിളച്ചു പൊങ്ങിയത് പരിഭ്രാന്തി പരത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: പുത്തൂരില്‍ കിണര്‍ വെളളം തിളച്ചു പൊങ്ങിയത് പരിഭ്രാന്തി പരത്തി. മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ രാവിലെ 11മുതല്‍ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് ഉയര്‍ന്നത്. വലിയ ശബ്ദത്തോടെ ആയിരുന്നു തുടക്കം. കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഇറക്കിയ കിണറ്റില്‍ വെളളം ക്രമാതീതമായി ഉയര്‍ന്നു പൊങ്ങിയെന്ന് വീട്ടുകാര്‍ പറയുന്നു. 

തിളയ്ക്കുന്നതു പോലെയുള്ള പ്രതിഭാസം പിന്നീടു നിലച്ചെങ്കിലും ഉപരിതലത്തില്‍ പത ഉയരുന്നതും ഓളം തല്ലുന്നതും ഏറെ നേരം തുടര്‍ന്നു. വെള്ളം കോരി നോക്കിയപ്പോള്‍ ചെളി കലങ്ങിയ നിലയിലായിരുന്നു.  വെള്ളം ഉപയോഗിക്കാന്‍ ആകുമോയെന്ന ആശങ്കയിലാണ് വീട്ടുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com