ശബരിമലയില്‍ യുവതികളെ എത്തിക്കും; മുഖ്യമന്ത്രിയെ കാണും; മാവോയിസ്റ്റ് ബന്ധമില്ലെന്ന് മനീതി 

ശബരിമലയില്‍ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് മനീതി നേതാവ് ശെല്‍വി. ഇതിനായി മുഖ്യമന്ത്രിയെ കാണും
ശബരിമലയില്‍ യുവതികളെ എത്തിക്കും; മുഖ്യമന്ത്രിയെ കാണും; മാവോയിസ്റ്റ് ബന്ധമില്ലെന്ന് മനീതി 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് മനീതി നേതാവ് ശെല്‍വി. ഇതിനായി മുഖ്യമന്ത്രിയെ കാണും. മകരവിളക്ക് കാലത്ത് കയറണമെന്ന് നിര്‍ബന്ധമില്ല. അതിനായി കാത്തിരിക്കുമെന്നും ശെല്‍വി പറഞ്ഞു.

ശബരിമല പ്രവേശനത്തിനായി എത്തയിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളാ പൊലീസ് സുരക്ഷ നല്‍കിയിരുന്നു. അതേസമയം സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണം ശെല്‍വി നിഷേധിച്ചു. ഇത്തരം ആരോപണം ആര്‍ക്ക് വേണമെങ്കിലും ഉന്നയിക്കാം. ആരോപണം മുഖവിലയ്ക്ക് എടുക്കിന്നില്ലെന്നും മനീതി കോഓര്‍ഡിനേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അയ്യപ്പദര്‍ശനത്തിനെത്തിയ മനീതി സംഘത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരിച്ചുപോകേണ്ടി വന്നിരുന്നു. 'പ്രതിഷേധത്തിന് വന്നതല്ല. വിശ്വാസികളായ ഞങ്ങള്‍ അയ്യപ്പനെ ദര്‍ശിക്കാനാണ് വന്നത്. പക്ഷെ ഒരു വിഭാഗം ആളുകള്‍ ഞങ്ങളെ തടയുകയാണ്. ഇങ്ങനെ സുപ്രീം കോടതി ഞങ്ങള്‍ക്ക് അനുവദിച്ചു തന്ന അവകാശത്തെ നിഷേധിക്കുകയാണ്. ഞങ്ങളുടെ മൗലികാവകാശങ്ങളെ ഇവരെല്ലാം നിഷേധിക്കുകയാണ്. പമ്പയില്‍ മുങ്ങി ഇരുമെടിക്കെട്ടും കെട്ടി. എല്ലാ ആചാരങ്ങളും പാലിച്ചാണ് ഞങ്ങളെത്തിയതെന്നും മനീതി സംഘം വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com