ഹൃദ്രോഗിയായ ഒന്നര വയസുകാരിക്ക്‌ മാവേലി എക്‌സ്പ്രസില്‍ അവഗണന,  ടിടിഇ സീറ്റ് നല്‍കിയില്ല ; യാത്രയ്ക്കിടെ പനി കൂടി കുഞ്ഞിന് ദാരുണാന്ത്യം

ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഒന്നര വയസുകാരി മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മറിയമാണ് ട്രെയിന്‍ യാത്രയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്
ഹൃദ്രോഗിയായ ഒന്നര വയസുകാരിക്ക്‌ മാവേലി എക്‌സ്പ്രസില്‍ അവഗണന,  ടിടിഇ സീറ്റ് നല്‍കിയില്ല ; യാത്രയ്ക്കിടെ പനി കൂടി കുഞ്ഞിന് ദാരുണാന്ത്യം

എടപ്പാള്‍:  ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഒന്നര വയസുകാരി മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മറിയമാണ് മാവേലി എക്‌സ്പ്രസിലെ
യാത്രയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ  ഷമീര്‍- സുമയ്യ ദമ്പതികളുടെ കുട്ടിയാണ് മറിയം. 

കുഞ്ഞിനെയും കൊണ്ട് അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്നതിനാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനായില്ലെന്ന് മാതാപിതാക്കള്‍ റെയില്‍വേ അധികൃതരെ അറിയിച്ചുവെങ്കിലും സീറ്റ് നല്‍കിയില്ല. തുടര്‍ന്ന് കുഞ്ഞും അമ്മയും ലേഡീസ് കംപാര്‍ട്ട്‌മെന്റിലും അച്ഛനായ ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലുമാണ് യാത്ര ചെയ്തത്. യാത്രയ്ക്കിടെ പനി കൂടിയാണ് കുഞ്ഞ് മരിച്ചത്. 

എടപ്പാളില്‍ വച്ച് സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കംപാര്‍ട്ട്‌മെന്റുകള്‍ കുഞ്ഞുമായി കയറിയിറങ്ങിയെന്നും ടിടിഇ പരിഗണിച്ചതേയില്ലെന്നും ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com