ജസ്‌നയെ കാണാതായിട്ട് എട്ട് മാസം; അന്വേഷണം സിസി ടിവിയിലെ ചുവന്ന കാറിലേക്ക്; ദൃശ്യത്തിലുളള യുവതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
By സമകാലികമലയാളം ഡെസ്‌ക് | Published: 28th December 2018 06:58 AM |
Last Updated: 28th December 2018 06:58 AM | A+A A- |

കോട്ടയം: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയ്ക്കായുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ജസ്‌നയുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച് തെളിവുകള്‍ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി.ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസില്‍ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ എത്തിയ ക്രൈംബ്രാഞ്ച് എസ്.ഐ. വി.ആര്‍.ജഗദീഷ്, സി.പി.ഒ. രാധാകൃഷ്ണന്‍ എന്നിവര്‍ ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കി.
ജെസ്‌നയെ കാണാതായതിന് ശേഷം മുണ്ടക്കയം ടൗണിലെ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ കാണിച്ചത്. മുണ്ടക്കയം ബസ്സ്റ്റാന്‍ഡ് കവാടത്തിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി.ദൃശ്യങ്ങളായിരുന്നു കൂടുതലും. ജെസ്‌നയെന്ന് കരുതുന്ന പെണ്‍കുട്ടി നടന്നുവരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍കൂടി ഉണ്ട്. ഈ ദൃശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും കാട്ടിയത്. കൂടാതെ ചുവപ്പ് നിറത്തിലുള്ള കാറും ദൃശ്യങ്ങളിലുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. 2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍നിന്ന് ജെസ്‌നയെ കാണാതായത്.
വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ െ്രെഡവര്‍മാരെയും ദൃശ്യങ്ങള്‍ കാണിച്ചു. എന്നാല്‍ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിന് ലഭിച്ചില്ല, വാഹനം തിരിച്ചറിയാന്‍ ടൗണിലെ െ്രെഡവര്‍മാര്‍ക്കും കഴിഞ്ഞില്ല.
വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലാത്തതാണ് ഇത് തിരിച്ചറിയാനുള്ള തടസം. ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയും യുവാവും ആരാണെന്നും, ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച ജസ്‌ന തിരോധാനം െ്രെകംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. .