അപകടകരമായ വഴി മാറ്റിപ്പണിയണം; നിലം ടൈല്‍ വിരിക്കണം; ഗ്യാസ് നല്‍കണം; വാഗ്ദാന പെരുമഴ നല്‍കിയ സുരേഷ്‌ഗോപി വഞ്ചിച്ചെന്ന് ആരോപണവുമായി വയോധിക

അപകടകരമായ വഴി മാറ്റിപ്പണിയണം; നിലം ടൈല്‍ വിരിക്കണം; ഗ്യാസ് നല്‍കണം; വാഗ്ദാന പെരുമഴ നല്‍കിയ സുരേഷ്‌ഗോപി വഞ്ചിച്ചെന്ന് ആരോപണവുമായി വയോധിക
അപകടകരമായ വഴി മാറ്റിപ്പണിയണം; നിലം ടൈല്‍ വിരിക്കണം; ഗ്യാസ് നല്‍കണം; വാഗ്ദാന പെരുമഴ നല്‍കിയ സുരേഷ്‌ഗോപി വഞ്ചിച്ചെന്ന് ആരോപണവുമായി വയോധിക

കൊച്ചി: എംപി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി തുടരുന്നുവെന്ന ആരോപണവുമായി വയോധിക. ഏലൂര്‍ കുണ്ടൂര്‍കാട് ഉണ്ണിയമ്മയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂണ്‍ 17ന് പരിവാരസമേതം തന്റെ വീട്ടിലേക്ക് കയറിവന്ന നടന്‍ സുരേഷ് ഗോപി വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കപ്പെടാതെ പോയപ്പോള്‍ ഈ കുടുംബത്തിനുണ്ടായ നഷ്ടം ചെറുതല്ല. 

ഏലൂര്‍ നഗരസഭ 18ാം വാര്‍ഡിലെ പത്തേലക്കാടിലാണ് പരേതനായ കുണ്ടൂര്‍കാട് കുമാരന്റെ ഭാര്യ ഉണ്ണിയമ്മയും മകള്‍ ചിത്രയും താമസിക്കുന്നത്. തൊഴിലുറപ്പിന് പോയാണ് ഉണ്ണിയമ്മ കുടുംബം പുലര്‍ത്തുന്നത്. നാറാണത്ത് ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയോടനുബന്ധിച്ച് ഏലൂരില്‍ വന്നപ്പോഴാണ് സുരേഷ് ഗോപിയെ പ്രാദേശിക ബിജെപി നേതൃത്വം ഉണ്ണിയമ്മയുടെ വീട്ടില്‍ കൊണ്ടുവന്നത്. സുരേഷ് ഗോപി വീട്ടിലെത്തുന്ന തലേദിവസം വൈകീട്ടാണ് ബിജെപിക്കാര്‍ ഉണ്ണിയമ്മയോട് പറഞ്ഞത്. അദ്ദേഹം ധര്‍മ്മിഷ്ഠനാണെന്നും വലിയ സഹായങ്ങള്‍ നല്‍കുമെന്നും പറഞ്ഞിരുന്നു.

വീട്ടിലെത്തിയ സുരേഷ് ഗോപി കൂടെയുണ്ടായിരുന്ന പ്രാദേശിക നേതാക്കളോട് കാര്യങ്ങള്‍ തിരക്കി. ഉണ്ണിയമ്മയുടെ വീട്ടിലേക്ക് തോട്ടുവരമ്പത്തുടെയുള്ള അപകടകരമായ വഴി മാറ്റിപ്പണിയണം. വിടീനകത്ത് ടൈല്‍ വിരിക്കണം, അടുക്കളയില്‍ കല്ലുവച്ചുണ്ടാക്കിയ അടുപ്പ് മാറ്റി സ്ലാബ് ഇടണം, ഗ്യാസ് നല്‍കണമെന്നിങ്ങനെ നീളുന്നു സുരേഷ് ഗോപിയുടെ വാഗ്ദാനങ്ങള്‍. നടനെ കാണാനെത്തിയ വലിയ ആള്‍ക്കൂട്ടം ഇതിനെല്ലാം സാക്ഷിയായി.

വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഒന്നിനും മാറ്റമില്ല. വീട്ടിലേക്കുള്ള വഴി തോട്ടുവക്കത്തുതന്നെയാണ്. നിലം ടൈല്‍ വിരിച്ചിട്ടില്ല, അടുക്കളയില്‍ മൂന്ന് കല്ല് അടുപ്പ് തന്നെ. സുരേഷ് ഗോപിയുടെ വാക്ക് വിശ്വസിച്ച് വീട് അറ്റകുറ്റപ്പണിക്ക് ഏലൂര്‍ നഗരസഭ അനുവദിച്ച തുക വാങ്ങാന്‍ ഒന്നും ചെയ്തില്ല. അങ്ങനെ ആ സഹായവും പ്രയോജനപ്പെടുത്താനായില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com