ഋഷിരാജ് സിംഗ് അയ്യപ്പജ്യോതി തെളിയിച്ചെന്ന വ്യാജപ്രചാരണം : ബിജെപി നേതാവ് അറസ്റ്റില്‍

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
ഋഷിരാജ് സിംഗ് അയ്യപ്പജ്യോതി തെളിയിച്ചെന്ന വ്യാജപ്രചാരണം : ബിജെപി നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഋഷിരാജ് സിംഗിന്റെ പരാതിയിലാണ് അറസ്റ്റ്.

മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം പിടിച്ചെടുത്ത ശേഷം ബിജെപി പ്രാദേശിക നേതാവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് ഇന്നലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടന്നത്. 

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബിജെപി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി നടത്തിയത്. മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ എന്നിവരടക്കം നിരവധി പേര്‍ അയ്യപ്പജ്യോതി പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com