കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗ് ആവശ്യപ്പെടണം, ഇത് ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് കെടി ജലീല്‍

കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗ് ആവശ്യപ്പെടണം, ഇത് ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് കെടി ജലീല്‍
കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗ് ആവശ്യപ്പെടണം, ഇത് ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് കെടി ജലീല്‍

കോഴിക്കോട്: ലോക്‌സഭയിലെ മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന പികെ കുഞ്ഞാലിക്കുട്ടിയോട് രാജിവയ്ക്കാന്‍ മുസ്ലിം ലീഗ് നിര്‍ദേശിക്കണമെന്ന് മന്ത്രി കെടി ജലീല്‍. കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് വലിയ അപരാധമാണെന്ന് കെടി ജലീല്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇന്നലത്തേത്. ലീഗ് ഉള്ള കാലത്തോളം ഇതു നിലനില്‍ക്കും. കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗ് ആവശ്യപ്പെടുകയാണ് വേണ്ടത്. പാര്‍ലമന്റിലെ ചര്‍ച്ചകളില്‍ താത്പര്യമില്ലാത്തവരെ അങ്ങോട്ട് അയയ്ക്കരുതെന്ന് ജലീല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടന്ന മുത്തലാഖ് ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. സഭാ സമ്മേളനത്തിനെത്താതെ കുഞ്ഞാലിക്കുട്ടി കല്യാണവിരുന്നിനു പോയെന്നാണ് വിമര്‍ശനമുയര്‍ന്നത്. 

ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെ പ്രതികരിക്കുമെന്നാണ് മുസ്ലിംലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞത്. ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു രംഗത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com