തെങ്ങിന്‍കൂട്ടവും പാലവും റണ്‍വേയുടെ കാഴ്ച മുടക്കുന്നു; പരാതിയുമായി പൈലറ്റുമാര്‍

തെങ്ങിന്‍ കൂട്ടവും, മുട്ടത്തറ-പൊന്നറ പാലത്തിലൂടെ പോകുന്ന വാഹനങ്ങളും റണ്‍വേ മറയ്ക്കുന്നുവെന്നാണ്  പൈലറ്റുമാരുടെ പരാതി
തെങ്ങിന്‍കൂട്ടവും പാലവും റണ്‍വേയുടെ കാഴ്ച മുടക്കുന്നു; പരാതിയുമായി പൈലറ്റുമാര്‍


തിരുവനന്തപുരം: വിമാനത്താവളത്തില്‍ റണ്‍വേ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് പൈലറ്റുമാരുടെ പരാതി. ഓള്‍ സെയിന്റ് മുതല്‍ വേളി വരെയുള്ള ഭാഗത്തെ ഉയര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്‍ കൂട്ടവും, മുട്ടത്തറ-പൊന്നറ പാലത്തിലൂടെ പോകുന്ന വാഹനങ്ങളും റണ്‍വേ മറയ്ക്കുന്നുവെന്നാണ്  പൈലറ്റുമാരുടെ പരാതി. 

ഡിജിസിഎ സുരക്ഷാ വിഭാഗം നടത്തിയ ഓഡിറ്റിലാണ് പൈലറ്റുമാര്‍ വിമാനത്താവള അതോറിറ്റിക്ക് നല്‍കിയ പരാതിയെ കുറിച്ച് പറയുന്നത്. 3.398 കിലോമീറ്ററാണ് വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം. എന്നാല്‍ ഓള്‍സെയിന്റ് ഭാഗത്ത് 200 മീറ്ററും, മുട്ടത്തറ റണ്‍വേയുടെ ഭാഗത്തെ 450 മീറ്ററും ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. 

ഈ ഭാഗത്ത് കാഴ്ച മുടക്കുന്ന തെങ്ങുകള്‍ മുറിച്ചു മാറ്റണമെന്നും, പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ജില്ലാ കളക്ടര്‍ വാസുകിക്ക് പരാതി നല്‍കി. പെരുന്നല്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വലിയ വാഹനങ്ങള്‍ അതിലൂടെ കടത്തിവിടും. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവ പൊന്നറ പാലത്തിലൂടെ വിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com