ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഏറ്റുപറയേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല; ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകേണ്ടെന്ന് പറയേണ്ട കാര്യം എന്താണ്?കടകംപള്ളിയെ തള്ളി കെ ചന്ദ്രന്‍ പിള്ള

ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഏറ്റു പറയാനുള്ള ബാധ്യത ഇടതുമുന്നണിക്കില്ലെന്ന് സിപിഎം നേതാവ് കെ ചന്ദ്രന്‍ പിള്ള.  മകരവിളക്ക് കഴിയുന്നത് വരെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയുന്ന ദേവസ്വം മന്ത്രിയു
ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഏറ്റുപറയേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല; ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകേണ്ടെന്ന് പറയേണ്ട കാര്യം എന്താണ്?കടകംപള്ളിയെ തള്ളി കെ ചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഏറ്റു പറയാനുള്ള ബാധ്യത ഇടതുമുന്നണിക്കില്ലെന്ന് സിപിഎം നേതാവ് കെ ചന്ദ്രന്‍ പിള്ള.  മകരവിളക്ക് കഴിയുന്നത് വരെ സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയുന്ന ദേവസ്വം മന്ത്രിയുടെ വാക്കുകളും വനിതാ മതിലും തമ്മില്‍ ചേരുന്നില്ലല്ലോയെന്ന് സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ ചോദ്യത്തിനായിരുന്നു ചന്ദ്രന്‍പിള്ളയുടെ മറുപടി.

ആക്ടിവിസ്റ്റുകള്‍ക്കൊന്നും ശബരിമലയില്‍ പോകാന്‍ പറ്റില്ലെന്ന് പറയേണ്ട കാര്യം എന്തുണ്ട്? നിരീശ്വരവാദികള്‍ക്ക് പോകാന്‍ പാടില്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?  ദേവസ്വം മന്ത്രിയുടെ പ്രസ്താവനകള്‍ അതേപോലെ എടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയില്ല. ഒരു മന്ത്രിയെന്ന സമ്മര്‍ദ്ദത്തില്‍ ക്രമസമാധാന നില അതുപോലെ പോകണമെന്ന് ആഗ്രഹിച്ച നിലവാരത്തില്‍ നിന്ന് പറഞ്ഞതാവാം അദ്ദേഹം. പക്ഷേ അതുകൊണ്ട് അടിസ്ഥാന ഇടതുപക്ഷ നിലപാടുകള്‍ക്ക് മാറ്റം വരുന്നില്ലെന്നും ചന്ദ്രന്‍പിള്ള വ്യക്തമാക്കി. താനൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണെന്നും ആക്ടിവിസം പാപമല്ല, തെറ്റുമല്ലെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന രീതി ശരിയല്ല. അഭൂതപൂര്‍വ്വമായ പങ്കാളിത്തം വനിതാ മതിലിന് ഉണ്ടാകുന്നു. ഇപ്പോള്‍ നടക്കുന്ന ഭിന്നാഭിപ്രായം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ലാത്തതിനാല്‍ ആണ് എന്നായിരുന്നു ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് . ദേവസ്വം ബോര്‍ഡിന്റെ അവലോകനയോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്. 

ഏതെങ്കിലും രണ്ടോ മൂന്നോ ചട്ടമ്പിമാര്‍ നിന്ന് സമരം നടത്തുന്നത് കൊണ്ടാണ് യുവതികളെ കയറ്റാതിരുന്നതെന്ന് ചിന്തിക്കരുത്. അത്തരം തെറ്റിദ്ധാരണയോ അഹങ്കാരമോ പാടില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തിരുന്നു. സര്‍ക്കാരിന് താത്പര്യം ഉണ്ടായിരുന്നുവെങ്കില്‍ നേരത്തേ യുവതികള്‍ കയറിയേനെ സര്‍ക്കാരിന്റെ ശക്തിയെ കുറച്ച് കാണേണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com