വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കും; പ്രമേയവുമായി ബാലസംഘം

സംസ്ഥാനത്ത് ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ബാലസംഘം
വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കും; പ്രമേയവുമായി ബാലസംഘം

 അടൂര്‍: സംസ്ഥാനത്ത് ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ബാലസംഘം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

18 വയസ്സില്‍ താഴെയുള്ളവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഭരണഘടനാ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത് കുട്ടികള്‍ക്കും ബാധകമാണ്. ഭരണഘടന നല്‍കുന്ന ഈ അവകാശത്തിന്റെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നായിരുന്നു ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് കുട്ടികളെ പങ്കെടുപ്പിക്കുമെന്ന ബാലസംഘത്തിന്റെ പ്രഖ്യപനം ഉണ്ടായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com