വനിതാ മതില്‍ നിര്‍മ്മിക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല; ബിഡിജെഎസുമായി തര്‍ക്കമില്ലെന്ന് കണ്ണന്താനം; മുന്നണിയില്‍ തുടരും

വനിതാ മതില്‍ നിര്‍മ്മിക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല -ബിഡിജെഎസുമായി തര്‍ക്കമില്ലെന്ന് കണ്ണന്താനം - മുന്നണിയില്‍ തുടരും
വനിതാ മതില്‍ നിര്‍മ്മിക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല; ബിഡിജെഎസുമായി തര്‍ക്കമില്ലെന്ന് കണ്ണന്താനം; മുന്നണിയില്‍ തുടരും

ന്യൂഡല്‍ഹി: ജനുവരി ഒന്നിന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരുക്കുന്ന വനിതാമതിലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സര്‍ക്കാര്‍ ചെലവിലല്ല വനിതാ മതില്‍ നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പജ്യോതിയുമായി ബന്ധപ്പെട്ട് ബിഡിജെഎസും ബിജെപിയും തമ്മില്‍ തര്‍ക്കങ്ങളിലല്ലെന്നും കണ്ണന്താനം പറഞ്ഞു.

ബിജെപി നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന് ബിഡിജെഎസ് സംസ്ഥാന നേതാക്കള്‍ വിട്ടുനിന്നിരന്നു. അയ്യപ്പജ്യോതിയുടെ തലേദിവസം ഉച്ചയ്ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി നേതൃത്വം അറിയിച്ചത്. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിട്ടുനില്‍ക്കുകയായിരുന്നു എന്നായിരുന്നു തുഷാറിന്റെ വിശദീകരണം. അതേസമയം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ശബരിമല വിശ്വാസത്തിനെതിരല്ലെന്നും മതിലുമായി സഹകരിക്കുമെന്നും തുഷാര്‍ പറഞ്ഞു.എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി വനിതാ മതിലിനെ പിന്തുണച്ച  തന്നെ മാനസികമായി തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ തറവേല കാണിക്കുകയാണ്. ഇതെക്കുറിച്ച് പരാതിപ്പെട്ടിട്ടും ബി.ജെ.പി നേതാക്കള്‍ ഇടപെടുന്നില്ല. അമിത്ഷാ പറഞ്ഞതുപോലും കേള്‍ക്കാത്ത ബിജെപിയാണ് കേരളത്തിലുള്ളതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com