വനിതാമതിൽ : പാലക്കാട്ടെ പണപ്പിരിവിൽ ​ഗൂഢാലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ബിഡിജെഎസ് പങ്കെടുക്കുന്നത് നവോത്ഥാന മൂല്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാലെന്ന് കടകംപള്ളി സുരേന്ദ്രന്‍
വനിതാമതിൽ : പാലക്കാട്ടെ പണപ്പിരിവിൽ ​ഗൂഢാലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : വനിതാ മതിലിന് പെന്‍ഷനുകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വനിതാമതിലിനെ മോശപ്പെടുത്താനായി നടത്തുന്ന നീക്കമാണെന്നാണ് കരുതുന്നത്. മതിലിനായി ഇത്തരത്തില്‍ പണപ്പിരിവ് അനുവദിക്കില്ല. ഇക്കാര്യത്തില്‍ പാലക്കാട് ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാട് ശരിയാണെന്നും മന്ത്രി പറഞ്ഞു. 

വനിതാമതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് തീരുമാനം സ്വാഗതാര്‍ഹമെന്നും മന്ത്രി പറഞ്ഞു. ബിഡിജെഎസ് നിലപാട് സന്തോഷകരം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘനകള്‍ക്ക് ഈ പരിപാടിയില്‍ നിന്നും മാറിനില്‍ക്കാനാവില്ല. ബിഡിജെഎസ് പങ്കെടുക്കുന്നത് നവോത്ഥാന മൂല്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വനിതാ മതിലിനായി ക്ഷേമ പെന്‍ഷനുകളില്‍ നിന്നും നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഈ വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പ് രജിസ്്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തര്തതില്‍ പണപ്പിരിവുകല്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

ആചാരസംരക്ഷണം ലക്ഷ്യമിട്ട് ബിജെപിയും സംഘപരിവാറും അടക്കമുള്ള സംഘടനകള്‍ നടത്തിയ അയ്യപ്പ ജ്യോതിയില്‍ നിന്നും ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തിരുന്നില്ല. അയ്യപ്പ ജ്യോതി വിശ്വാസികള്‍ നടത്തിയ പരിപാടിയാണെന്നും, എന്‍ഡിഎ മുന്നണി നടത്തിയതല്ലെന്നുമാണ് വിട്ടു നിന്നതിന് കാരണമായി തുഷാര്‍ വ്യക്തമാക്കിയത്. എന്നാല്‍ വനിതാ മതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com