എല്ലാ ജില്ലകളിലും സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ്; പരിശീലനം ലഭിച്ച പ്രത്യേക അന്വേഷണ സംഘം: ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകാരെ പൂട്ടാന്‍ കച്ചകെട്ടി പൊലീസ്

സംസ്ഥാനത്ത് ഏറിവരുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
എല്ലാ ജില്ലകളിലും സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ്; പരിശീലനം ലഭിച്ച പ്രത്യേക അന്വേഷണ സംഘം: ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകാരെ പൂട്ടാന്‍ കച്ചകെട്ടി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറിവരുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ ജില്ലകളിലും സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കും. എഡിജിപി ലെവല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കും. തന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനതല അന്വേഷണ സംഘം രൂപീകരിക്കും. ഇതില്‍ സമര്‍ത്ഥരായ എട്ട് ഓഫീസര്‍മാരുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദേശീയ തലത്തിലുള്ള തട്ടിപ്പുകള്‍ സിബിഐ അന്വേഷിക്കണം എന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. 

ഓണ്‍ലൈന്‍ വഴി വ്യാപകമായി ബാങ്ക് തട്ടിപ്പുകള്‍ നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി നിരവധി പേരുടെ പണം തട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com