കുഞ്ഞാലിക്കുട്ടി പറയുന്നത് പച്ചക്കള്ളം; ലീഗ് ആവശ്യപ്പെടേണ്ടത് രാജിയാണെന്നും കെടി ജലീല്‍

ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരകുന്ന കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണമല്ല രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് ജലീല്‍
കുഞ്ഞാലിക്കുട്ടി പറയുന്നത് പച്ചക്കള്ളം; ലീഗ് ആവശ്യപ്പെടേണ്ടത് രാജിയാണെന്നും കെടി ജലീല്‍

തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മന്ത്രി കെടി ജലീല്‍. ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരകുന്ന കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണമല്ല രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് ജലീല്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനുള്ള കുഞ്ഞാലിക്കുട്ടിയുടെ ന്യായങ്ങള്‍ പച്ചക്കള്ളമാണെന്നും ജലീല്‍ പറഞ്ഞു.

മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ ലോക്‌സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അതിന് കഴിയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ലീഗ് നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു.വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിവാഹചടങ്ങില്‍ പങ്കെടുത്തു എന്ന ആക്ഷേപം ശരിയല്ല. പാര്‍ട്ടി മുഖപത്രത്തിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിര്‍ണായക യോഗം ഉണ്ടായിരുന്നു. അതിനാലാണ് പാര്‍ലമെന്റില്‍ പങ്കെടുക്കാതെ കേരളത്തില്‍ എത്തിയത്. മുത്തലാഖ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുമെന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം

ഇടതു പക്ഷത്തിന്റെ ഒട്ടേറെ അംഗങ്ങള്‍ പാര്‍ലമെന്റിലെ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. തന്റെ പാര്‍ലമെന്റിലെ അസാന്നിധ്യം ചര്‍ച്ചയാക്കുന്ന സി.പി.എം സ്വന്തം എം.പി മാരോടു വിശദീകരണം തേടാന്‍ തയ്യാറാകുമോ എന്ന് കുഞ്ഞാലി കുട്ടി ചോദിച്ചു. മുത്തലാഖ് കേരളത്തില്‍ വലിയ പൊതുപ്രശ്‌നമായി മാറിയിട്ടില്ല. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്താന്‍ സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഹകരിക്കും. പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റിയിട്ടും താന്‍ കേരളത്തിലെ സംഘടന വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. ഇത് കാരണം ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com