തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇനി തുറക്കും; അടച്ചു പൂട്ടിയ നടപടി ഹൈക്കോടതി റദ്ദാക്കി

അനധികൃത മദ്യ വില്‍പനയിലൂടെ ആറ് കോടി രൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലസ് മാക്‌സ് കമ്പനിയുടെ ലൈസന്‍സ് കസ്റ്റംസ് റദ്ദാക്കിയത്
തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇനി തുറക്കും; അടച്ചു പൂട്ടിയ നടപടി ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം; അനധികൃത മദ്യവില്‍പ്പനയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ ഹൈക്കോടതി അനുമതി. ആറ് കോടിയുടെ നികുതി നഷ്ടമുണ്ടാക്കി എന്ന് ആരോപിച്ചാണ് പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്തത്. എന്നാല്‍ വെട്ടിപ്പ് നടന്നു എന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കസ്റ്റംസിന് ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി റദ്ദാക്കി. 

കമ്പനി തുറക്കാനും ഇടപാടുകള്‍ തുടരാനും അനുമതി നല്‍കാന്‍ കോടതി കസ്റ്റംസിന് നിര്‍ദേശം നല്‍കി. അനധികൃത മദ്യ വില്‍പനയിലൂടെ ആറ് കോടി രൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലസ് മാക്‌സ് കമ്പനിയുടെ ലൈസന്‍സ് കസ്റ്റംസ് റദ്ദാക്കിയത്. എന്നാല്‍ ഇതിന് മതിയായ തെളിവ് ഹാജരാക്കാന്‍ കസ്റ്റംസിന് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബറില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഏപ്രില്‍ 18ന് ആണ് കസ്റ്റംസ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

അന്വേഷണത്തോട് കമ്പനി അധികൃതര്‍ സഹകരിക്കുന്നില്ല എന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയ്ക്ക് കാരണമായില്ല.അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും കമ്പനി അനധികൃത നടപടികള്‍ സ്വീകരിച്ചതായി കസ്റ്റംസിന് പരാതിയും ഉണ്ടായില്ല. ഇക്കാര്യങ്ങള് എടുത്തുപറഞ്ഞാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടിയതിനും ലൈസന്‍സ് റദ്ദാക്കിയതിനുമെതിരെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. 

ഷോപ്പ് അടച്ചിട്ടത് മൂലം കോടികളുടെ സാമ്പത്തിക നഷ്ടം എയര്‍പോര്‍ട്ട് അതോറിട്ടിക്ക് ഉണ്ടായിയെന്ന് കുറ്റപ്പെടുത്തിയ കോടതി യാത്രക്കാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള് ഇല്ലാതായെന്നും വിമര്‍ശിച്ചു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിന് മാറ്റി പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. പ്ലസ് മാക്‌സ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com