തിരുവാഭരണം മടക്കി തരുമെന്ന് രേഖാമൂലം ഉറപ്പ് വേണം; പന്തളം കൊട്ടാരവുമായി ചര്‍ച്ച നടത്തി ദേവസ്വം ബോര്‍ഡ്

അയ്യപ്പന് ചാര്‍ത്താന്‍ കൊണ്ടുവരുന്ന തിരുഭാവരണം തിരികെ കിട്ടുമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഉറപ്പ് വാങ്ങി പന്തളം കൊട്ടാരം
തിരുവാഭരണം മടക്കി തരുമെന്ന് രേഖാമൂലം ഉറപ്പ് വേണം; പന്തളം കൊട്ടാരവുമായി ചര്‍ച്ച നടത്തി ദേവസ്വം ബോര്‍ഡ്

ശബരിമല: അയ്യപ്പന് ചാര്‍ത്താന്‍ കൊണ്ടുവരുന്ന തിരുവാഭരണം തിരികെ കിട്ടുമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഉറപ്പ് വാങ്ങി പന്തളം കൊട്ടാരം. നിലവിലെ പ്രത്യേകത സാഹചര്യത്തില്‍ തിരുവാഭരണം തിരികെ നല്‍കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറായേക്കില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് പന്തളം കൊട്ടാരം ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചത്. 

ഇതോടെ, ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷന്‍ പി.ആര്‍.രാമന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, കമ്മിഷണര്‍ എന്‍.വാസു, പത്തനംതിട്ട പൊലീസ് മേധാവി നാരായണന്‍ എന്നിവര്‍ പന്തളം കൊട്ടാരത്തില്‍ എത്തി, കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവരുമായി ചര്‍ച്ച നടത്തി. വിവരം പുറത്തറിയിക്കാതെ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച.

തിരുവാഭരണം തിരിച്ചു നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം എന്നായിരുന്നു ശശികുമാര വര്‍മയുടെ ആവശ്യം. തിരുവാഭരണത്തിന്റെ പട്ടിക തയ്യാറാക്കിയാണ് വാങ്ങുന്നതെന്നും, അത് അതുപോലെ തിരിച്ചു നല്‍കുമെന്നും ദേവസ്വം കമ്മിഷണര്‍ ഉറപ്പ് നല്‍കി. രേഖാമൂലം നല്‍കണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍, യോഗത്തിന്റെ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com