പള്ളിത്തര്‍ക്കം പരിഹരിക്കാന്‍  ഇരുവിഭാഗവും സമവായ ചര്‍ച്ച നടത്തി; മധ്യസ്ഥത വഹിച്ചത് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്
പള്ളിത്തര്‍ക്കം പരിഹരിക്കാന്‍  ഇരുവിഭാഗവും സമവായ ചര്‍ച്ച നടത്തി; മധ്യസ്ഥത വഹിച്ചത് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

കൊച്ചി; പള്ളിത്തര്‍ക്കം സമവായത്തില്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതം. തര്‍ക്കത്തിന് പരിഹാരം കാണുന്നതിനുള്ള ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച കൊച്ചിയില്‍ നടന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്.

യാക്കോബായ സഭയില്‍ നിന്നും ജോസഫ് മാര്‍ ഗ്രിഗോറിയസ് ( കൊച്ചി ഭദ്രാസനം), കുര്യാക്കോസ് മാര്‍ തിയോഫിലോസ്, കോര്‍ എപ്പിസ്‌കോപ്പ സ്ലീബ പോള്‍ വട്ടവെലില്‍ എന്നിവര്‍ പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത എന്നിവരും ചര്‍ച്ചയ്‌ക്കെത്തി. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നു യാക്കോബായ വിഭാഗം പ്രതികരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇരുകൂട്ടരും ചര്‍ച്ചയ്ക്ക് സന്നദ്ധരായത്. പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഇടപെട്ട് സമവായ ചര്‍ച്ച വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com