യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന് ; ജില്ലകളില്‍ വൈകീട്ട് മൂന്നിന്

ശബരിമലയുടെ പേരില്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരെയാണ്  വനിതാ സംഗമമെന്ന് ലതികാ സുഭാഷ്
യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന് ; ജില്ലകളില്‍ വൈകീട്ട് മൂന്നിന്


തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള മതേതര വനിതാ സംഗമം  ഇന്ന് നടക്കും. എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായാണ് വനിതാ സംഗമം സംഘടിപ്പിക്കുന്നത്.  ശബരിമലയുടെ പേരില്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരെയാണ് യുഡിഎഫിന്റെ മതേതര വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയര്‍മാന്‍ ലതികാ സുഭാഷ് അറിയിച്ചു. വിവിധ ജില്ലകളില്‍ നേതാക്കള്‍ നേതൃത്വം നല്‍കും.

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന മതേതര വനിതാ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൻ.കെ പ്രേമചന്ദ്രൻ(കൊല്ലം), ആന്റോ ആന്റണി(പത്തനംതിട്ട), കെ.സി വേണുഗോപാൽ( ആലപ്പുഴ), തിരുവഞ്ചൂർ രാധാകൃഷ്ണൻ(കോട്ടയം), പി.ജെ. ജോസഫ്( ഇടുക്കി), ബെന്നി ബഹനാൻ(എറണാകുളം), പി.സി. ചാക്കോ(തൃശൂർ), ജോണി നെല്ലൂർ(പാലക്കാട്), കെപിഎ. മജീദ്(മലപ്പുറം), എം.കെ.രാഘവൻ(കോഴിക്കോട്), ഫാത്തിമ റോസ്‌ന(വയനാട്), കെ.സുധാകരൻ(കണ്ണൂർ), ജി.ദേവരാജൻ (കാസർകോട്) എന്നിവർ ജില്ലകളിൽ ഉദ്ഘാടനം നിർവഹിക്കും. 

സർക്കാർ ചെലവിൽ വർഗീയ വനിതാമതിൽ രൂപീകരിക്കുന്നതിനെതിരെയാണു വനിതാസംഗമമെന്ന് മഹിള കോൺ​ഗ്രസ് അധ്യക്ഷയും വനിതാഏകോപന സമിതി ചെയർമാനുമായ ലതികാ സുഭാഷ് അറിയിച്ചു. പ്രശ്നം രാഷ്ട്രീയവത്‍കരിക്കാനും ശബരിമലയെ സംഘർഷഭൂമിയാക്കി നിലനിർത്താനും സിപിഎമ്മും ആർഎസ്എസും നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടാനുള്ള പ്രചാരണപരിപാടികളുടെ ഭാഗമായാണ് വനിതാസം​ഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലതിക പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com