രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം : പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

രഹ്ന ഫാത്തിമ പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കിൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പങ്കെ​ടു​ക്കാൻ അനുവദിക്കണമെന്നും കോടതി
രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം : പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

കൊ​ച്ചി: ബിഎസ്എൻഎൽ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ സ്​ഥാനക്കയറ്റത്തിനു​ വേ​ണ്ടി ര​ഹ്​​ന ഫാ​ത്തി​മ എ​ഴു​തി​യ വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ഫ​ലം താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. രഹ്ന ഫാത്തിമ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. രഹ്ന ഫാത്തിമ പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കിൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പങ്കെ​ടു​ക്കാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. 

സ്​ഥാനക്കയറ്റത്തി​ന്റെ  ഭാ​ഗ​മാ​യി ജ​നു​വ​രി 28ന്​ ​ന​ട​ത്തി​യ വ​കു​പ്പ്​ ത​ല പ​രീ​ക്ഷ എഴുതിയിരുന്നു. എന്നാൽ ഫലം തടഞ്ഞുവെച്ചിരിക്കുകയാണെന്നും 
പ​രി​ശീ​ല​ന​ത്തി​നു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് ര​ഹ്​​ന ഫാ​ത്തി​മ ഹൈക്കോടതിയെ സമീപിച്ചത്.  പാ​ലാ​രി​വ​ട്ടം എ​ക്​​സ്​​ചേ​ഞ്ചി​ൽ ടെ​ലി​കോം ടെ​ക്​​നീ​ഷ്യ​നാ​യി​രി​ക്കെ​യാ​ണ്​ വ​കു​പ്പു​ത​ല പ​രീ​ക്ഷ എ​ഴു​തി​യ​ത്. 

പരീക്ഷഫലം കാത്തിരിക്കുന്നതിനിടെയാണ് ശ​ബ​രി​മ​ല യുവതീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ത​വി​ശ്വാ​സ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്തെ​ന്ന കേ​സി​ൽ ന​വം​ബ​ർ 27ന്​ ​അ​റ​സ്​​റ്റി​ലാ​കുന്നത്. ഡി​സം​ബ​ർ അ​ഞ്ചി​ന്​ വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി അ​റി​ഞ്ഞെ​ങ്കി​ലും തന്റെ ഫ​ലം ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യി. താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​യാ​ണെ​ന്നും ഇ​തി​ന്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മായിരുന്നു രഹ്ന ഫാത്തിമ ഹർജിയിൽ ആവശ്യപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com