റബ്ബര്‍ തോട്ടത്തില്‍ നിന്നും വലിയ ശബ്ദം; ചെന്നു നോക്കിയപ്പോള്‍ നാട്ടുകാര്‍ കണ്ടത്

വ്യാഴാഴ്ച രാവിലെയോടെ കുന്നിന്‍മുകളിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും വലിയ ഒച്ച കേള്‍ക്കുകയായിരുന്നു
റബ്ബര്‍ തോട്ടത്തില്‍ നിന്നും വലിയ ശബ്ദം; ചെന്നു നോക്കിയപ്പോള്‍ നാട്ടുകാര്‍ കണ്ടത്

ചിറ്റാരിപ്പറമ്പ്: വലിയ ഒച്ചകേട്ടതോടെയാണ് നാട്ടുകാര്‍ റബ്ബര്‍ തോട്ടത്തിലേക്ക് വന്ന് നോക്കിയത്. ഒച്ചയുടെ ഉറവിടം തേടിയെത്തിയ നാട്ടുകാര്‍ ആ കാഴ്ച കണ്ട് ഞെട്ടി. പെരുമ്പാമ്പുകളുടെ കൂട്ടമായിരുന്നു അവിടെ യഥേഷ്ടം വിഹരിച്ചിരുന്നത്. 

പൂവത്തില്‍കീഴ് തരശിയിലെ റബ്ബര്‍ത്തോട്ടത്തില്‍ നിന്നാണ് പെരുമ്പാമ്പുകളുടെ കൂട്ടത്തെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെ കുന്നിന്‍മുകളിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും വലിയ ഒച്ച കേള്‍ക്കുകയായിരുന്നു. മൂന്ന് മീറ്റര്‍ നീളമുള്ള ആറ് പെരുമ്പാമ്പുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 

നാട്ടുകാര്‍ സമയം കളയാതെ എല്ലാത്തിനേയും ചാക്കിലാക്കാന്‍ നോക്കി. പക്ഷേ പിടിക്കാനുള്ള ശ്രമത്തിന് ഇടയില്‍ രണ്ടെണ്ണം രക്ഷപെട്ടു. നാട്ടുകാരായ കെ.ബാബു, അമ്മാറമ്പ് കോളനിയിലെ രവി, അംഗജന്‍, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നാല് പാമ്പുകളെ പിടികൂടിയത്. ഇവയെ കണ്ണം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. അധികൃതര്‍ അവയെ കണ്ണവം വനത്തിലേക്ക് വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com