വനിതാ മതിലിനായുള്ള പണപ്പിരിവ് വാര്‍ത്തയാക്കി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചെന്ന് ആരോപണം

പെന്‍ഷന്‍ വാങ്ങുന്ന ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരുടെ കയ്യില്‍ നിന്നും 100 രൂപ വീതം വാങ്ങിയെന്ന വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
വനിതാ മതിലിനായുള്ള പണപ്പിരിവ് വാര്‍ത്തയാക്കി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചെന്ന് ആരോപണം

ഉള്ള്യേരി: പെന്‍ഷന്‍കാരില്‍ നിന്നും വനിതാ മതിലിന് വേണ്ടി പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമെന്ന് ആരോപണം. പണപ്പിരിവുമായി ബന്ധപ്പെട്ട വാര്‍ത്ത ഒരു ചാനല്‍ സംപ്രേഷണം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. 

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ നളന്ദ(32)നാണ് മര്‍ദ്ദനമേറ്റത്. തെരുവത്തുകടവ് അങ്ങാടിയില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പെന്‍ഷന്‍ വാങ്ങുന്ന ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരുടെ കയ്യില്‍ നിന്നും 100 രൂപ വീതം വാങ്ങിയെന്ന വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഈ വാര്‍ത്ത വന്നതിന് പിന്നില്‍ താനാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് ഷമീര്‍ ആരോപിക്കുന്നു. ആറംഗ സംഘമാണ് ആക്രമിച്ചത്. പരിക്കുകളുമായി ഷമീറിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com