വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ കണ്ണൂരില്‍ ; തോക്കുമായി പ്രകടനത്തിനിറങ്ങിയവരില്‍ ഒരു വനിതയുള്‍പ്പടെ നാലുപേര്‍

വനിതാ മതിലിനെതിരെ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട്ടിലാണ് ഒരു വനിത ഉള്‍പ്പടെ നാലംഗ സംഘം പ്രത്യക്ഷപ്പെട്ടത്.  തോക്കുമായി പ്രകടനം നടത്തിയ ഇവര്‍ കൊട്ടിയൂര്‍ വന്യജ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊട്ടിയൂര്‍:  വനിതാ മതിലിനെതിരെ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട്ടിലാണ് ഒരു വനിത ഉള്‍പ്പടെ നാലംഗ സംഘം പ്രത്യക്ഷപ്പെട്ടത്.  തോക്കുമായി പ്രകടനം നടത്തിയ ഇവര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്നാണ് വന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്ഥലത്ത് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ പോസ്റ്ററും പതിച്ചാണ് സംഘം മടങ്ങിയത്.  സമീപത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതായും നാട്ടുകാര്‍ വെളിപ്പെടുത്തി. 

മലയാളത്തിലാണ് സംഘം സംസാരിച്ചത്. സാധനങ്ങളുടെ പേരെഴുതിയ കുറിപ്പ് നല്‍കി 1200 രൂപയും കടക്കാരന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. കബനീ ദളത്തിന്റെ വാര്‍ത്താ പത്രികയായ കാട്ടുതീയുടെ കോപ്പികളും സംഘം വിതരണം ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com