വനിതാ മതിലിന് സര്‍ക്കാര്‍ ആംബുലന്‍സും ഡോക്ടര്‍മാരും; ഉത്തരവ്; വിവാദം

ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ 
വനിതാ മതിലിന് സര്‍ക്കാര്‍ ആംബുലന്‍സും ഡോക്ടര്‍മാരും; ഉത്തരവ്; വിവാദം

കോഴിക്കോട്: പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് മതിയായ മെഡിക്കല്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ആംബുലന്‍സുകളും ഉപയോഗിക്കാന്‍ ഉത്തരവിറക്കി. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഉത്തരവ് പുറത്തിറക്കിയത്.ഈ മാസം 14ന് ചേര്‍ന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കില്ലെന്ന ഉറപ്പ് വീണ്ടും ലംഘിച്ചിരിക്കുകയെന്നാണ് ഇതിനെതിരെ ഉയരുന്ന ആരോപണം. കോഴിക്കോട് ജില്ലാ പരിധിയായ രാമനാട്ടുകര- വൈദ്യരങ്ങാടി മുതല്‍ അഴിയൂര്‍ പൂഴിത്തറ വരെ ദേശീയപാതയില്‍ മനുഷ്യമതിലിന് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് സഹിതം മെഡിക്കല്‍ ടീമിനെ അയക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോഴിക്കോട് ജനറല്‍ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജനറല്‍ ആശുപത്രി, ഫറോക്ക് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ആംബുലന്‍സുകള്‍ മെഡിക്കല്‍ ടീമിന് ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യമതില്‍ നടക്കുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പായി ആശുപത്രി സൂപ്രണ്ടിന് മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിനായി അടിയന്തിര നടപടികള്‍ സ്വീകരി്ക്കണമെന്നാണ് ഇത്തരവ്

എന്നാല്‍ വനിതാ മതിലിലേക്ക് ആളുകളെ കൊണ്ടുവരാനല്ല ആംബുലന്‍സ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com