ശബരിമലയിലേക്ക് വീണ്ടും യുവതികള്‍ എത്തുന്നു; ജനുവരി ആദ്യ ആഴ്ച മലചവിട്ടുമെന്ന് പ്രഖ്യാപനം

ആദിവാസി, ദലിത് സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും, ജനാധിപത്യ പ്രവര്‍ത്തകരും ശബരിമലയിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം
ശബരിമലയിലേക്ക് വീണ്ടും യുവതികള്‍ എത്തുന്നു; ജനുവരി ആദ്യ ആഴ്ച മലചവിട്ടുമെന്ന് പ്രഖ്യാപനം

കോട്ടയം:  ശബരിമലയിലേക്കെത്തുമെന്ന പ്രഖ്യാപനവുമായി മറ്റൊരു വനിതാ സംഘം കൂടി. ആദിവാസി, ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും, ജനാധിപത്യ പ്രവര്‍ത്തകരും ശബരിമലയിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. 

ദളിത് ആക്ടിവിസ്റ്റും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ രേഖാ രാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ആദ്യ ആഴ്ചയിലാണ് ഇവര്‍ ശബരിമലയില്‍ എത്താന്‍ ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടന സംരക്ഷിക്കുന്നതിനും ലിംഗ നീതി ഉറപ്പാക്കുന്നതിനും, ശബരിമല സ്ത്രീ പ്രവേശന വിധി ഉറപ്പാക്കുന്നതിനാണ് ശബരിമലയിലേക്ക് എത്തുന്നതെന്നാണ് ഇവരുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com