നടിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; അന്വേഷണം ന്യൂജനറേഷന്‍ നടനിലേക്ക്; ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദ്ദം
Published: 30th December 2018 08:26 AM |
Last Updated: 30th December 2018 08:27 AM | A+A A- |

കൊച്ചി: എംഡിഎംഎയമായി പിടിയിലായ സിനിമ-സീരിയല്‍ നടി അശ്വതി ബാബുവിന്റെ സിനിമാ ബന്ധങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അശ്വതിയുടെ തൃക്കാക്കരയിലെ ഫഌറ്റില്‍ വന്നു പോയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. സിനിമാ മേഖലയില്‍ പലര്‍ക്കും അശ്വതി മയക്കുമരുന്ന് നല്‍കിയിട്ടുണ്ട്. നഗരത്തിലെ ഒരു ഗുണ്ടാ നേതാവിന്റെ ഇടപെടലോട് കൂടിയാണ് മയക്കുമരുന്ന് വില്‍പ്പന അശ്വതി നടത്തിയത്.
ബംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു കൊച്ചിയിലേക്ക് മയക്കുമരുന്ന് എ്ത്തിച്ചത്. ശേഷം ഇത് അശ്വതിയുടെ ഫഌറ്റില്‍ എത്തിച്ചശേഷം ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു.
നടിയുടെ ഫഌറ്റില്‍ രാത്രികളില്‍ ലഹരി പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നു. പുതുവര്‍ഷ റേവ് പാര്‍ട്ടികള്‍ നടത്താന്‍ അശ്വതിക്കും സംഘത്തിനും പദ്ധതിയുണ്ടായിരുന്നു. അശ്വതിയെ ചോദ്യം ചെയ്തതലില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമയിലെ ന്യൂജനറേഷനിലുള്‍പ്പെട്ട പലരിലേക്കും അന്വേഷണം എത്താനുള്ള സാഹചര്യമാണ് കാണുന്നത്. എന്നാല്‍ തങ്ങളിലേക്ക് എത്താതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നീക്കവും നടക്കുന്നുണ്ട്