അഴിഞ്ഞു വീഴുന്നത് മുഖ്യമന്ത്രിയുടെ മുഖംമൂടി; വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് രമേശ് ചെന്നിത്തല

വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിലിന്റെ ഉദ്ദേശം എന്താണെന്ന് വിഎസിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല
അഴിഞ്ഞു വീഴുന്നത് മുഖ്യമന്ത്രിയുടെ മുഖംമൂടി; വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിലിന്റെ ഉദ്ദേശം എന്താണെന്ന് വിഎസിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമം തടയാന്‍ മതിലിന്റെ ആവശ്യമില്ല. വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് മുഖ്യമന്ത്രി സമ്മതിച്ച് കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മതിലല്ല സിപിഎം മതിലാണ് ജനുവരി ഒന്നിന് സൃഷ്ടിക്കാന്‍ പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.  വര്‍ഗ്ഗസമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വര്‍ഗ്ഗീയ ധ്രുവീകരണത്തെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com