കയ്പമംഗലത്ത് ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ വിനീതിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കയ്പമംഗലത്ത് ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറോടിച്ചിരുന്ന കിള്ളിക്കുളങ്ങര വീട്ടില്‍ വേണുവിന്റെ മകന്‍ വിനീത്(25) ആണ് മരിച്ചത്. വൈകുന്നേരം നാലോടെയായിരുന്നു അപകടം സംഭവിച്ചത്. 

ഗുരുതരമായി പരിക്കേറ്റ വിനീതിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരിഞ്ഞനത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com