ഗതാഗതക്കുരുക്കില്‍ കുടുങ്ങി; ചികിത്സക്കായി പോവുകയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു

ഗതാഗതക്കുരുക്കില്‍ കുടുങ്ങി; ചികിത്സക്കായി പോവുകയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് ബ്ലോക്കില്‍ കിടന്ന വാഹനത്തിനുള്ളില്‍വെച്ചു ശ്വാസംമുട്ടി മരിച്ചത്


മൂന്നാര്‍; ഗതാഗതക്കുരുക്ക് വീണ്ടും ഒരു ജീവന്‍ കവര്‍ന്നു. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോവുകയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗതാഗതക്കുരുക്കില്‍പ്പെട്ട് മരിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് ബ്ലോക്കില്‍ കിടന്ന വാഹനത്തിനുള്ളില്‍വെച്ചു ശ്വാസംമുട്ടി മരിച്ചത്. 

കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴി സുന്ദരം സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മകനും ഡ്രൈവറും വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സമയംവാഹനത്തിനുള്ളില്‍വെച്ച് ശ്വാസം മുട്ടി സുന്ദര്‍ മരിക്കുകയായിരുന്നു. 

വര്‍ഷങ്ങളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു സുന്ദരം. കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി ഡയാലിസിസ് നടത്തിവരികയായിരുന്നു. അതിനായി പോകുമ്പോഴാണ് വണ്ടി ബ്ലോക്കില്‍പെട്ടത്. 

മൂന്നാര്‍ നയമക്കാട് അഞ്ചാം മൈലില്‍ രാജമലയിലേക്കുളള സന്ദര്‍ശകരുടെ തിരക്കാണ് കുരുക്കിനിടയാക്കിയത്. അഞ്ചാം മൈലില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഇപ്പോള്‍ പതിവാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതാണ് കാരണം. ഇവിടെ ഗതാഗത കുരുക്കൊഴിവാക്കുന്നതില്‍ പൊലീസ് പുലര്‍ത്തുന്ന അനാസ്ഥയാണ് സുന്ദരത്തിന്റെ ജീവനെടുത്തതെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com