തേക്കടിയിലേക്കുള്ള വഴി തെറ്റിച്ച് ഗൂഗിള്‍ മാപ്പ്; വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു

മൂന്നാറില്‍ നിന്നും തേക്കടിക്ക് പോയ സംഘത്തെയാണ് ഗൂഗിള്‍ മാപ്പ് അപകടത്തില്‍പ്പെടുത്തിയത്
തേക്കടിയിലേക്കുള്ള വഴി തെറ്റിച്ച് ഗൂഗിള്‍ മാപ്പ്; വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു

ഗൂഗിള്‍ മാപ്പ് എട്ടിന്റെ പണി കൊടുക്കുന്നത് ആദ്യമായിട്ടല്ല. ഗൂഗിള്‍ മാപ്പ് വിശ്വസിച്ചെത്തുന്നവര്‍ പെട്ട പെടലുകള്‍ നമ്മള്‍ ഒരുപാട് കേട്ടുകഴിഞ്ഞുവെങ്കിലും അത് ഒരവസാനമില്ലാതെ മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ, മൂന്നാറില്‍ നിന്നും തേക്കടിക്ക് പോയ സംഘത്തെയാണ് ഗൂഗിള്‍ മാപ്പ് അപകടത്തില്‍പ്പെടുത്തിയത്. 

മുംബൈയില്‍ നിന്നും എട്ടിയതായിരുന്നു 19 പേരടങ്ങുന്ന സംഘം. മഹാരാഷ്ട്ര താന സ്വദേശികളാണ് ഇവര്‍. വഴി നിശ്ചയമില്ലാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിള്‍ മാപ്പാണ് ബസ് ഡ്രൈവര്‍ ആശ്രയിച്ചത്. ഗൂഗിള്‍ മാപ്പ് കാട്ടിക്കൊടുത്ത ഇടുക്കിയില്‍ നിന്നും മരിയാപുരംവഴി നാരകക്കാനത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോയ ബസ് റോഡില്‍ മറിഞ്ഞു. കുത്തുകയറ്റത്തില്‍ പിന്നോട്ട് ഉരുണ്ട് തിട്ടയിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. 

സംഘത്തിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസ് വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അഞ്ച് കുടുംബാംഗങ്ങളായിരുന്നു ബസിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com