വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധി; പരിപാടി വര്‍ഗ സമരത്തിന് എതിരല്ല: മുഖ്യമന്ത്രി

നിതാ മചിലിന് അടിസ്ഥാനം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധി; പരിപാടി വര്‍ഗ സമരത്തിന് എതിരല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:  വനിതാ മചിലിന് അടിസ്ഥാനം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഝിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലറക്കി ഒരു വിഭാഗം പ്രതിഷേധം നടത്തി. പ്രചാരണം നടന്നത് ഹിന്ദു മത വിഭാഗങ്ങള്‍ക്ക് ഇടയിലാണ്. അതിനാലാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

വനിതാ മതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന വിഎസ് അച്യുതാനന്ദനെ പ്രസ്താവനയ്ക്കും ലേഖനത്തില്‍ മുഖ്യമന്ത്രി മറുപടി പറയുന്നുണ്ട്. വനിതാ മതില്‍ വര്‍ഗ സമര കാഴ്ചപ്പാടിന് എതിരല്ല. സമുദായ സംഘടനകളുമായി മുമ്പും ചേര്‍ന്നിട്ടുണ്ട്- അദ്ദേഹം എഴുതുന്നു. 

വനിതാ മതില്‍ ശബരിമല വിഷയുമായി ബന്ധപ്പെട്ടല്ല എന്നായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകരായ എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ നിലപാട്. സമുദായ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് നേരത്തെ വിഎസ് രംഗത്ത് വന്നിരുന്നു. വര്‍ഗ സമര കാഴ്ചപ്പാടിന് വിരുദ്ധമാണ് ഇതെന്നായിരുന്നു വിഎസിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com