സംഗീത നിശയുള്‍പ്പെടെ വിവിധ പരിപാടികള്‍; ആഘോഷിക്കാം ഈ പുതുവര്‍ഷം ജടായു കാര്‍ണിവലില്‍

ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ ജ. പി സദാശിവം ഉദ്ഘാടനം ചെയ്യും
സംഗീത നിശയുള്‍പ്പെടെ വിവിധ പരിപാടികള്‍; ആഘോഷിക്കാം ഈ പുതുവര്‍ഷം ജടായു കാര്‍ണിവലില്‍

കൊല്ലം: ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ ജ. പി സദാശിവം ഉദ്ഘാടനം ചെയ്യും.  ഡിസംബര്‍ 31 ന്  വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും.. 

എല്‍ ഈ ഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതെന്ന് ജടായു ഏര്‍ത്ത്‌സ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. പുതുവര്‍ഷ  ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ്  സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റും ഉണ്ട്.

എന്‍ കെ പ്രേമചന്ദ്രന്‍ എം പി ,  ചടയമംഗലം എം എല്‍ എ മുല്ലക്കര രത്‌നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകും.

കൂടാതെ ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍  നടത്തം, തനത് ഭക്ഷ്യമേള എന്നിവയും എല്ലാദിവസവും  സംഘടപ്പിച്ചിട്ടുണ്ട്. ജടായു കാര്‍ണിവല്‍ ജനുവരി 22ന് സമാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com