യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പുതുവല്‍സര ദിനത്തില്‍ ട്രെയിനുകള്‍ വൈകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2018 07:28 AM |
Last Updated: 31st December 2018 07:28 AM | A+A A- |

തിരുവനന്തപുരം: പുതുവല്‍സര ദിനത്തില്‍ ട്രെയിനുകള്‍ വൈകും. കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗത്തിന് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം - മധുര അമൃതാ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഈ ട്രെയിന്‍ കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും.
ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് അരമണിക്കൂറും, പാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് മൂന്ന് മണിക്കൂറും മുംബൈ സിഎസ്ടി തിരുവനന്തപുരം എക്‌സ്പ്രസ് 25 മിനിട്ടും കൊല്ലം കായംകുളം സെക്ഷനില്‍ പിടിച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.