അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് വിദേശത്ത് ജോലിയൊരുക്കി സർക്കാർ; ആദ്യ ഘട്ടത്തിൽ അയക്കുന്നത് 1300 പേരെ 

വിദേശത്ത് തൊഴിൽ നേടാൻ തൽപരരായ ആദിവാസികൾക്ക് ഇതിനാവശ്യമായ ഒരുക്കങ്ങൾക്കായി ഒരുലക്ഷം രൂപ വീതം സർക്കാർ നൽകാനും പദ്ധതിയുണ്ട്
അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് വിദേശത്ത് ജോലിയൊരുക്കി സർക്കാർ; ആദ്യ ഘട്ടത്തിൽ അയക്കുന്നത് 1300 പേരെ 

കണ്ണൂർ: അഭ്യസ്തവിദ്യരായ ആദിവാസികളെ മലേഷ്യ, സിങ്കപ്പൂർ, ബഹ്‌റൈൻ, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ജോലിക്കയക്കാൻ സർക്കാർ പദ്ധതി. രാജ്യത്തുതന്നെ ആദ്യമായി അവതരിപ്പിച്ച ആദിവാസി തൊഴിൽപദ്ധതിയുടെ ആദ്യഘട്ടത്തിൽ 1300 യുവതീയുവാക്കളെ അയക്കാനാണ് തീരുമാനം. വിവിധ രാജ്യങ്ങളിലേക്കായി ഇതുവരെ 200ഓളം പേരെ അയച്ചിട്ടുണ്ട്. 

വിദേശത്ത് തൊഴിൽ നേടാൻ തൽപരരായ ആദിവാസികൾക്ക് ഇതിനാവശ്യമായ ഒരുക്കങ്ങൾക്കായി ഒരുലക്ഷം രൂപ വീതം സർക്കാർ നൽകാനും പദ്ധതിയുണ്ട്. കൂടുതൽ വിദേശരാജ്യങ്ങളിലെ ജോലിസാധ്യതയെക്കുറിച്ചും പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥസംഘം വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ട്. 

ഗോത്രഭാഷയറിയുന്ന, ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള മുഴുവൻ ആദിവാസികൾക്കും ജോലി നൽകുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.ആദിവാസിമേഖലകളിൽ കൂടുതലായി കാണുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ’ഫിസിക്കൽ ആന്ത്രപ്പോളജി’ വിഭാഗത്തോടുകൂടിയ ആശുപത്രി അട്ടപ്പാടിയിൽ സ്ഥാപിക്കുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com