നാളെ എന്നെയും ഭീകരനാക്കും; എന്നാലും ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്: ബിജെപി ചാനലിന്റെ അല്‍ഖ്വയിദ വാര്‍ത്തയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞ് സലിം കുമാര്‍

താന്‍കൂടി പങ്കെടുത്ത കോളജ് പരിപാടിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ബിജെപി ചാനല്‍ ജനം ടിവിക്ക് എതിരെ ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞെത്തി സലിം കുമാറിന്റെ പ്രതിഷേധം. 
നാളെ എന്നെയും ഭീകരനാക്കും; എന്നാലും ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്: ബിജെപി ചാനലിന്റെ അല്‍ഖ്വയിദ വാര്‍ത്തയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞ് സലിം കുമാര്‍

താന്‍കൂടി പങ്കെടുത്ത കോളജ് പരിപാടിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ബിജെപി ചാനല്‍ ജനം ടിവിക്ക് എതിരെ ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞെത്തി സലിം കുമാറിന്റെ പ്രതിഷേധം.വര്‍ക്കല സിഎച്ച്എംഎം കോളജ് വാര്‍ഷികത്തെ അല്‍ഖ്വയിദ പരിപാടിയെന്ന് വ്യാജ പ്രചാരണം നടത്തിയ വിഷത്തെ ആസ്പദമാക്കതി ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് സലിം കുമാര്‍ കറുപ്പുടുത്തെത്തിയത്. 

ഞാന്‍ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. വീട്ടില്‍ ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാല്‍ വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം-അദ്ദേഹം പറഞ്ഞു. നാളെ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം. ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ഈ സമൂഹത്തോട് സത്യം വിളിച്ച് പറയണം. ആ സംഭവത്തിന്റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാള്‍ ഞാന്‍ ആണ്. എന്റെ ശബ്ദം കുറച്ച് പേര്‍ മാത്രമായിരിക്കും കേള്‍ക്കുക. എന്നാലും ആ കുട്ടികള്‍ക്കൊപ്പമായിരിക്കും. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്റെ പേരില്‍ കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയില്‍ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കുക തന്നെ ചെയ്യും. ഒരു ചാനലിന് റേറ്റിങ് കൂട്ടാനായി എന്തും ചെയ്യാമോ-അദ്ദേഹം പറഞ്ഞു. 

മറ്റ് മാധ്യമങ്ങള്‍ക്ക് കിട്ടാത്ത ഈ വാര്‍ത്ത ജനം ടിവിക്കും ജന്‍മഭൂമിക്കും മാത്രം എങ്ങനെ കിട്ടുന്നു. മൂത്രപ്പുരയില്‍ മുദ്രാവാക്യം എഴുതിയിട്ടല്ലല്ലോ ഐഎസ് വരുന്നത്. നമ്മളൊക്കെ കോളജില്‍ പഠിച്ചതല്ലേ? എന്നോ എഴുതിവച്ച ഒരു താടി പടത്തിനെ ദുര്‍വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഈ കുട്ടികള്‍ നാളെ സമൂഹത്തെ നയിക്കേണ്ടവരാണെന്നും വ്യാജ വാര്‍ത്ത ചമച്ചവര്‍ കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും സലീം കുമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കോളജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്നായിരുന്നു ജനം ടിവി നല്‍കിയ വാര്‍ത്ത. അല്‍ ഖ്വായ്ദയുടെ പതാക ഉയര്‍ത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com