പാർലമെന്റിൽ ഹാജരാകാനും താൽപ്പര്യമില്ല ; കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രം ; ലീ​ഗിനുള്ളിൽ പടയൊരുക്കം

മുസ്ലിം ലീ​ഗിന്റെ മറ്റൊരു എംപിയായ ഇ ടി മുഹമ്മദ് ബ​ഷീ​ർ ലോ​ക്​​സ​ഭ ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലും ഹാ​ജ​രു​ണ്ട്
പാർലമെന്റിൽ ഹാജരാകാനും താൽപ്പര്യമില്ല ; കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രം ; ലീ​ഗിനുള്ളിൽ പടയൊരുക്കം

കോ​ഴി​ക്കോ​ട്​: മു​ത്ത​ലാ​ഖ്​ വോട്ടെടുപ്പിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിലെ വിവാദം പുതിയ തലത്തിലേക്ക്. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജറിനെ ചൊല്ലിയാണ് മുസ്ലിം ലീ​ഗിനുള്ളിൽ പുതിയ വിമർശനം ഉയരുന്നത്. ലീ​ഗിന്റെ ദേശീയ മുഖമായി ഉയർത്തിക്കാട്ടിയ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ ഹാജർ 45 ശതമാനം മാത്രമാണെന്ന് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

ഇപ്പോൾ പാർലമെന്റ് സമ്മേളിക്കുന്ന ആ​ദ്യ എ​ട്ടു​ ദി​വ​സ​ത്തി​ൽ പ​കു​തി പോ​ലും ദിവസം കു​ഞ്ഞാ​ലി​ക്കു​ട്ടി സ​ഭ​യി​ലെ​ത്തി​യി​ട്ടി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ർ​ല​മെൻറി​ലെ​ത്തി​യ ശേ​ഷ​മു​ള്ള 2017 ജൂ​ലൈ​യി​ലെ ആ​ദ്യ സ​മ്മേ​ള​ന കാ​ല​യ​ള​വി​ലും ഹാ​ജ​രാ​കാ​ത്ത ദി​വ​സ​ങ്ങ​ളാ​ണ്​ കൂ​ടു​ത​ലും. പി​ന്നീ​ടു​ള്ള മൂ​ന്നു​ സെ​ഷ​നു​ക​ളി​ലും ഏ​താ​ണ്ട്​ സ​മാ​ന​മാ​ണ്​ സ്​​ഥി​തി. ഒ​രു സെ​ഷ​നി​ൽ മാ​ത്ര​മാ​ണ്​ 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഹാ​ജ​രു​ള്ള​ത്.

മുസ്ലിം ലീ​ഗിന്റെ മറ്റൊരു എംപിയായ ഇ ടി മുഹമ്മദ് ബ​ഷീ​ർ ലോ​ക്​​സ​ഭ ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലും ഹാ​ജ​രു​ണ്ട്. കുഞ്ഞാലിക്കുട്ടി ഒഴികെ, കേ​ര​ള​ത്തി​ലെ മ​റ്റ്​ 19 എം.​പി​മാ​രു​ടെ ഹാ​ജ​ർ 70 ശ​ത​മാ​ന​ത്തി​നും മേ​ലെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഹാ​ജ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ലീ​ഗ്​ കേ​ന്ദ്ര​ങ്ങ​ളി​ലും  ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. 

മുസ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ജി എം ബ​നാ​ത്ത്​​വാ​ലയുടെ പാർലമെന്റിലെ ഹാ​ജ​ർ 100 ശ​ത​മാ​ന​മാ​യി​രു​ന്നു എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.​ കുഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഹാ​ജ​ർ കു​റ​വും മു​ത്ത​ലാ​ഖ്​ വോട്ടെ​ടു​പ്പി​ൽ പങ്കെടുക്കാതി​രു​ന്ന​തും മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ലീ​ഗ് അണികൾക്കിടയിൽ വൻ ചർച്ചയാണ്. സമയം ഇല്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എങ്കിൽ പ​ദ​വി​ക​ൾ ഒ​ഴി​യ​ണ​മെ​ന്ന പ്രാ​ദേ​ശി​ക യൂ​ത്ത്​ ലീ​ഗ്​ ഭാ​ര​വാ​ഹി​യു​ടെ ക​ത്ത്​ ​ഫെയ്​സ്​​ബു​ക്കി​ൽ​ നി​ന്ന്​ പി​ൻ​വ​ലി​ക്ക​പ്പെട്ടെങ്കിലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​ണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com