വനിതാ മതില്‍: ഇടുക്കിയിലും സ്‌കൂളുകള്‍ക്ക് അവധി

സര്‍ക്കാര്‍ സഹായത്തോടെ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ പ്രമാണിച്ച് ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു
വനിതാ മതില്‍: ഇടുക്കിയിലും സ്‌കൂളുകള്‍ക്ക് അവധി

ഇടുക്കി: സര്‍ക്കാര്‍ സഹായത്തോടെ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ പ്രമാണിച്ച് ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. അസിസ്റ്റന്റ് ഡിപിഐയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. പകരം ജനുവരി പത്തൊമ്പതിന് പ്രവൃത്തിദിനമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com