വനിതാ മതില്‍ നാളെ നാല് മുതല്‍ നാലേകാല്‍ വരെ; അമ്പതുലക്ഷം വനിതകളെത്തുമെന്ന് സംഘാടകര്‍ 

വൈകുന്നേരം നാലുമണിമുതല്‍ നാലേകാല്‍ വരെയാണ് വനിതാ മതില്‍
വനിതാ മതില്‍ നാളെ നാല് മുതല്‍ നാലേകാല്‍ വരെ; അമ്പതുലക്ഷം വനിതകളെത്തുമെന്ന് സംഘാടകര്‍ 

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ നാളെ നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശിയപാതയുടെ പടിഞ്ഞാറുവശത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകുന്നേരം നാലുമണിമുതല്‍ നാലേകാല്‍ വരെയാണ് വനിതാ മതില്‍. മൂന്ന് മണിയോടെ നിശ്ചിതകേന്ദ്രങ്ങളില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വനിതാമതിലിന് ശേഷം പ്രധാനകേന്ദ്രങ്ങളില്‍ യോഗവും നടക്കും. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമാണ് വെള്ളയമ്പലത്ത് നടക്കുന്ന യോഗത്തിന് നേതൃത്വം നല്‍കുന്നത്. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് ചുമതല. 
അമ്പതുലക്ഷം വനിതകൾ മതിൽ തീർക്കാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

വനിതാമതിലിനെതിരെ ഇതുവരെ ഉയര്‍ന്ന എല്ലാ അക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയായിരിക്കും പരിപാടിയുടെ വിജയവും വനിതാമതിലിലെ സ്ത്രീപങ്കാളിത്തവുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും വനിതാമതിലില്‍ 178 സാമൂഹികസംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വനിതാമതിലിന്റെ മുഖ്യചുമതലയുടെ ഉത്തരവാദിത്തം നിര്‍വഹിക്കുക സിപിഐയും സിപിഎമ്മും ചേര്‍ന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com