വിഴിഞ്ഞം കരാറില്‍ അഴിമതിയില്ല; ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ്; ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി

പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ അഴിമതിയോ രാഷ്ട്രീയ ദുരുപയോഗമോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി
വിഴിഞ്ഞം കരാറില്‍ അഴിമതിയില്ല; ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ്; ജുഡീഷ്യല്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അഴിമതി കണ്ടെത്താനായിട്ടില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പദ്ധതിയുടെ കരാര്‍ നല്‍കിയതില്‍ അഴിമതിയോ രാഷ്ട്രീയ ദുരുപയോഗമോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി.പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഴിഞ്ഞ്ം പദ്ധതിയുടെ കരാര്‍ അദാനി പോര്‍ട്‌സിന് നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎജി ചൂണ്ടിക്കാട്ടിയ ന്യൂനതകളും ക്രമക്കേടുകളും പരിശോധിച്ച് ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തുകയും നടപടി നിര്‍ദേശിക്കുകയുമായിരുന്നു കമ്മീഷന്റെ പരിഗണനാ വിഷയം. വിഴിഞ്ഞം കരാര്‍ നല്‍കിയതില്‍ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

സിഎജിയുടെ കണ്ടെത്തലില്‍ പിഴവുകളും ശരികളുമുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. 
പദ്ധതിയുടെ ലാഭനഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇപ്പോള്‍ പറയാനാവില്ലെന്ന്  കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com