വിഴിഞ്ഞത്ത് ക്ഷേത്രനടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത

ക്ഷേത്രനടയില്‍  ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  കണ്ടെത്തി
വിഴിഞ്ഞത്ത് ക്ഷേത്രനടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത

തിരുവനന്തപുരം: ക്ഷേത്രനടയില്‍  ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍  കണ്ടെത്തി. കാണാതായ സമീപവാസിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇദ്ദേഹം എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായും പൊലീസ് പറഞ്ഞു.

വിഴിഞ്ഞം മുക്കോല പേരയില്‍ മേലെ സരസ്വതി ദേവി ക്ഷേത്രനടയിലാണ് ഇന്നലെ രാത്രി ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തില്‍ വിളക്കു വയ്ക്കാന്‍ വന്ന സ്ത്രീയാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ചെടികള്‍ ചൂടേറ്റു വാടിയ നിലയിലാണ്. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞിട്ടുണ്ട്. സമീപത്തുനിന്ന് ഒരു പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തി.   

വിഴിഞ്ഞം മുക്കോല സര്‍വ്വ ശക്തിപുരം പേരെയില്‍ മേലെ ഡിഎസ് സദനത്തില്‍ ദാമോദര(65)നെയാണ് ഇന്നലെ മുതല്‍ കാണാതായതെന്ന് വിഴിഞ്ഞം എസ്‌ഐ ഗോപകുമാര്‍ അറിയിച്ചു.ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പൊലീസിനു ലഭിച്ചു. ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com