സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉറപ്പ്; വിജി സമരം അവസാനിപ്പിക്കുന്നു

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്
സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉറപ്പ്; വിജി സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതോടെ ആഴ്ചകളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം വിജി ഉടന്‍ അവസാനിപ്പിക്കും. 

സിഎസ്‌ഐ സഭാ നേതൃത്വം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ്  തീരുമാനമുണ്ടായത്. തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട സമയത്ത് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 22 ദിവസമായി വിജി സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരത്തിലാണ്. സര്‍ക്കാര്‍ ജോലി നല്‍കുന്നത് ഉള്‍പ്പെടെ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലായെങ്കില്‍ പുതുവര്‍ഷത്തില്‍ സമരം ശക്തമാക്കുമെന്ന് വിജി മു്ന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്‌ഐ നേതൃത്വത്തിന്റെ മധ്യസ്ഥതയില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടായത്. 

നേരത്തെ, സര്‍ക്കാര്‍ സഹായത്തിന് സനലിന്റെ കുടുംബത്തിന് മുമ്പാകെ പാര്‍ട്ടി ഉപാധിവെച്ചു എന്ന റിപ്പോര്‍ട്ടുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം അവസാനിപ്പിച്ചെന്ന് അറിയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞതായി സനലിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com