ട്രെയിനില്‍ യുവ നടിയെ അപമാനിക്കാന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2018 11:56 AM |
Last Updated: 01st February 2018 11:56 AM | A+A A- |

കൊച്ചി: യുവനടിയെ ഓടുന്ന ട്രെയിനില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ യാത്രക്കാരനായ യുവാവാണ് നടിയുടെ പരാതിയില്‍ പിടിയിലായത്.
ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം. യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് യുവ നടി പൊലീസിനു പരാതി നല്‍കുകയായിരുന്നു.
പിടിയിലായ ആളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.