വര്‍ധിപ്പിച്ച ഇന്ധനവില ഉപയോഗിച്ച് ശൗചാലയം; വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി എസ്എഫ്‌ഐ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 01st February 2018 04:45 PM |
Last Updated: 01st February 2018 04:46 PM | A+A A- |

കണ്ണൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് എസ്എഫ്‌ഐ . പെരിങ്ങോം ഗവ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമാകുന്നത്.
ഇന്ധനവില വര്‍ധിപ്പിക്കുന്നത് ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടി നടത്തിയത്. പ്രതീകാത്മകമായി ശൗചാലയ തറക്കല്ലിടല്‍ സംഘടിപ്പിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
എസ്എഫ്‌ഐ പെരിങ്ങോം ഏരിയ സെക്രട്ടറി എ അഖില്‍, സേവിയര്‍ പോള്‍, മനു അഗസ്തി, വിഷ്ണു മനോജ്, വിഷ്ണു രമേശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.