ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു ; ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി 

ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു ; ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി 

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ജനുവരി 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ബസ് സമരത്തില്‍ നിന്നും ഉടമകല്‍ പിന്മാറിയത്. 

ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയായി ഉയര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ചു രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. 2014 മെയ് 20നാണ് സംസ്താനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com