ഈ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല; പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി

ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. 
ഈ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല; പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

കാസര്‍കോട്ടെ മൂന്ന് സ്ത്രീകളുടെ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനിടെ മുഖ്യമന്ത്രി ശൈലി മാറ്റാന്‍ തയ്യാറാവണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. 

51 വെട്ടുവെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. നെല്ലിക്കുന്നിന്റെ മാനസിക നിലയ്ക്ക് എന്തുപറ്റിയെന്ന് പിണറായി വിജയന്‍ ചോദിച്ചു. തന്റെ ശൈലിയില്‍ തെറ്റുണ്ടെന്നും അത് മാറ്റണമെന്നുമാണ് നെല്ലിക്കുന്ന് പറയുന്നത് ആ ഉപദേശം സ്വീകരിക്കണമെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. 

പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ശൈലിയെ വിമര്‍ശിച്ച് രംഗത്തെത്തി.' മുഖ്യമന്ത്രി ശൈലി മാറ്റില്ലെന്ന് പറഞ്ഞത് നന്നായി. പ്രതിപക്ഷത്തിന് ഈ ശൈലിയാണ് ആവശ്യം', രമേശ് ചെന്നിത്തല പറഞ്ഞു.എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിനേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തി രമേശ് ചെന്നിത്തല പരിഹസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com