മുഖ്യമന്ത്രി എന്തിനാണ് നാറ്റം പേറുന്നത് ? : കെ. മുരളീധരന്‍

പൂച്ചക്കുട്ടിയെന്ന് വിളിച്ച ശശീന്ദ്രന്റെ നാവുകൊണ്ട് ശശീന്ദ്രന്റെ മറപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്ന് മുരളീധരന്‍
മുഖ്യമന്ത്രി എന്തിനാണ് നാറ്റം പേറുന്നത് ? : കെ. മുരളീധരന്‍

തിരുവനന്തപുരം : എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്ത് മുഖ്യമന്ത്രി എന്തിന് നാറ്റം പേറുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. പൂച്ചക്കുട്ടിയെന്ന് വിളിച്ച ശശീന്ദ്രന്റെ നാവുകൊണ്ട് ശശീന്ദ്രന്റെ മറപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഫോണ്‍കെണി കേസില്‍ കോടതി കുറ്റ വിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്.

10 മാസത്തെ ഇടവേളക്ക് ശേഷമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നത്. രാജ്ഭവനില്‍ വൈകീട്ട് അഞ്ചു മണിക്കാണ് മന്ത്രിയായി ശശീന്ദ്രന്റെ സത്യപ്രതിജ്ഞ നടക്കുക. വീണ്ടും ഇത്തരത്തില്‍ വിവാദങ്ങളില്‍ വീഴാതെ, ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി ശശീന്ദ്രന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com