അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് മനസാക്ഷിയെ ഞെട്ടിച്ച സംഭവം: മുഖ്യമന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd February 2018 08:46 PM |
Last Updated: 02nd February 2018 08:46 PM | A+A A- |

കലാകാരനും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടതുമായ അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുമായ അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എറണാകുളം ദർബാർ ഹാളിലെ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ വർഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായി.
സംഭവം സംബന്ധിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകണമെന്ന് കാണിച്ച് മന്ത്രി എ.കെ. ബാലനും കത്ത് നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായെടുക്കും; ആവർത്തിക്കാതിരിക്കാൻ കർക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടൻ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.