ബജറ്റില്‍ തീരദേശത്തിന് കൈത്താങ്ങ് ; 2000 കോടിയുടെ പാക്കേജ്

കേരളത്തിന്റെ 69-ാമത്തെയും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത് 
ബജറ്റില്‍ തീരദേശത്തിന് കൈത്താങ്ങ് ; 2000 കോടിയുടെ പാക്കേജ്


11. 34 :പുതിയ തസ്തികകള്‍ ഇല്ല, ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും

11. 32 : സേവന നികുതി അഞ്ചു ശതമാനം കൂട്ടി

11.31 : ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി

11.30 : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിയന്ത്രണം

11.29 : സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണം

11.27 : സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം

11.25 : പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചവര്‍ നിശ്ചിത സമയപരിധിക്കകം പിഴ അടച്ചാല്‍ വാഹനം കണ്ടുകെട്ടില്ല

11.24 : വ്യാജമേല്‍വിലാസം നല്‍കി ഉപയോഗിക്കുന്ന വാഹന ഉടമകല്‍ക്ക് ആംനസ്റ്റി സ്‌കീം

11.22 : ടിപ്പര്‍ ലോറികളുടെ ത്രൈമാസ നികുതിയില്‍ 35 ശതമാനം വര്‍ധന

11.21 : ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 450 രാപയാക്കി കുറച്ചു

11.20 : 400 രൂപ വരെയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതി


11.19 : ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂടും, സെസ്സ് ഒഴിവാക്കി നികുതി കൂട്ടി


11.18 : ബിയറിന്റെ നികുതി 70 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കും

11.17 : കൂടുതല്‍ തൊഴിലവസരങ്ങല്‍ ഉറപ്പുവരുത്താന്‍ എട്ടുകോടി

11.15 : പ്രവാസികളുടെ പുനരധിവാസത്തിന് 17 കോടി

11.14 : പ്രവാസി ചിട്ടിയില്‍ നിന്ന് വട്ടമെത്തുന്ന തുക ഉപയോഗിച്ച് പെന്‍ഷന്‍ പദ്ധതി

11.12 : ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ അതിഥി തൊഴിലാളികള്‍

11.11 :നോര്‍ക്കയുടെ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍

11.10 :പ്രവാസി മേഖലക്ക് 80 കോടി

11.09 :കാസര്‍കോട് പാക്കേജിന് 95 കോടി

11.08 :വയനാട് പാക്കേജിന് 28 കോടി

11.07 :ശബരിമല മാസ്റ്റര്‍ പ്ലാനിന് 28 കോടി

11.06 :സഹകരണ മേഖലക്ക് 155 കോടി

11.05 :തദ്ദേശഭരണത്തിന് 7000 കോടി

11.04 :ശുചിത്വ മിഷന് 85 കോടി

11.03 : കലാ സാംസ്‌കാരിക മേഖലക്ക് 144 കോടി

11.02 : എകെജി സ്മാരകത്തിന് 10 കോടി

11.01 : ഐടിഐകള്‍ക്ക് 55 കോടി

11.00 : ഐഎച്ച്ആര്‍ഡിക്ക് 20 കോടി

10.59: അന്തര്‍ സംസ്ഥാന സര്‍വകലാശാല സെന്ററുകള്‍ക്ക് 7.5 കോടി

10.58: പൈതൃക കോളേജുകള്‍ക്ക് 10 കോടി

10.57: ഉന്നത വിദ്യാഭ്യാസത്തിന് 789 കോടി

10.56: സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി സഹകരിച്ച് വാട്ടര്‍ അതോറിട്ടി ഇന്നവേഷന്‍ സ്‌കീം 

10.55: മോട്ടോര്‍ വാഹനവകുപ്പിന് 18 കോടി

10.54: റോഡ് സുരക്ഷയ്ക്ക് 10 കോടി

10.53: 2000 പുതിയ ബസുകള്‍, കിഫ്ബി ഫണ്ടുപയോഗിച്ച് 1000 ബസുകള്‍ ഉടന്‍ നിരത്തിലിറക്കും

10.52: ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ കടവും സര്‍ക്കാര്‍ നല്‍കും

10.51:കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ ഉപാധി രഹിത സഹായം

10.50:പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കും

10.49:കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടുശ്ശിക മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും

10.48:കെഎസ്ആര്‍ടിസിയിലെ വരവും ചെലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ നികത്തും
 
10.47:കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. ലാഭത്തിലാകുന്നതുവരെ ഈ സംവിധാനം തുടരും
 
10.46:കെഎസ്ടിപി രണ്ടാം ഘട്ടത്തിന് 510 കോടി

10.45:പൊതുമരാമത്ത് വകുപ്പിന് 250 കോടിയുടെ അധിക സഹായം

10.44:42 പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍

10.43: റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1454 കോടി

10.42: കാന്‍സര്‍ മരുന്നുകള്‍ കേരളത്തില്‍ നിര്‍മ്മിക്കും

10.41: കേരള ഇന്നവേഷന്‍ കൗണ്‍സിലിന് 20 കോടി

10.40: മണ്ഡല അടിസ്ഥാനത്തില്‍ നീര്‍ത്തട സംരക്ഷണ പദ്ധതി
ടൂറിസം മാര്‍ക്കറ്റിംഗിന് 82 കോടി

10.39: മൃഗപരിപാലന വകുപ്പിന് 324 കോടി

10.38: വനം വന്യജീവി സംരക്ഷണത്തിന് 248 കോടി

10.37: ടെക്‌നോ പാര്‍ക്-ടെക്‌നോ സിറ്റി എന്നിവയ്ക്ക് 84 കോടി

10.36: സ്റ്റാര്‍ട്ട് അപ്പ് മിഷന് 80 കോടി

10.35: നിര്‍ഭയ വീടുകള്‍ക്കായി 5 കോടി

10.34: വിള പ്രതിരോധത്തിന് 16 കോടി

10.33: നെല്ലുസംഭരണത്തിന് 5257 കോടി, ഏഴു രൂപ കേന്ദ്രവും 14 രൂപ സംസ്ഥാനവും 

10.32: കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് 4.5 കോടി

10.31: പച്ചക്കറി വികസനത്തിന് 87 കോടി

10.30: ചെറുകിട ജലസേചന വകുപ്പിന് 187 കോടി

10.29: മണ്ണുജല സംരക്ഷണ വകുപ്പിന് 120 കോടി

10.28: ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി

10.27: വൃക്ഷത്തൈ വളര്‍ത്താന്‍ 14 കോടി

10.26: നെല്‍കൃഷി സബ്‌സിഡിക്ക് 60 കോടി, പാടശേഖര സമിതികളെ പാടങ്ങള്‍ ഏല്‍പ്പിക്കും

10.25: പുതിയ സംരംഭകരെ ആകര്‍ഷിക്കാന്‍ 52 കോടി

10.24 : ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനഃസ്ഥാപിക്കും.  ലക്ഷ്യമിടുന്നത് 100 കോടിയുടെ അധിക വരുമാനം

10.23: കൃഷി അനുബന്ധ പ്രവര്‍ത്തനത്തിന് 46 കോടി

10.21 : തരിശ് കൃഷിക്ക് 20 കോടി

10.20 : തരിശ് ഭൂമിയിലെ നെല്‍കൃഷിക്ക് 12 കോടി

10.19 : ജൈവകൃഷി പ്രോല്‍സാഹനത്തിന് 10 കോടി

10.18 : കയര്‍ വ്യവസായങ്ങളുടെ പുനഃസംഘടനയ്ക്ക് 1200 കോടി

10.17 : കയര്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് നികുതി ഇളവ്


10.16 : പരമ്പരാഗത കയര്‍ മേഖലക്ക് 600 കോടി

10.15 : കശുവണ്ടി സ്വകാര്യ സ്ഥാപനങ്ങളിലും സംസ്‌കരിക്കും

10.13 : ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരിച്ച് തോട്ടണ്ടി സംഭരണത്തിന് 50 കോടി

10.12 : കയര്‍ മേഖലയില്‍ ദിവസക്കൂലി 600 രൂപയാക്കി. തേങ്ങയുടെ മൂന്നിലൊന്നും കയറാക്കി മാറ്റും

10.11 : കയര്‍ മേഖലക്ക് പ്രത്യേക പാക്കേജ്, ഇലക്ട്രോണിക് റാട്ടുകള്‍ സ്ഥാപിക്കും


10.10 : പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി

10.09 :പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന

10.08 :എസ് സി - എസ് ടി വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും

10.07 :എസ് സി -എസ് ടി വിഭാഗത്തിന് 2859 കോടി
 
10.06 :കുടുംബശ്രീക്ക് 200 കോടി, 20 ഇന പരിപാടി നടപ്പാക്കും

10.05 :ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിന് 10 കോടി

10.04 :സ്തീ സുരക്ഷയ്ക്ക് 50 കോടി

10.03 :എറണാകുളത്ത് ഷീ ലോഡ്ജ്

10.02 :വനിതാക്ഷേമത്തിന് 1267 കോടി

10.01 :അനര്‍ഹര്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചുപിടിക്കും

10.00 :ക്ഷേമ പെന്‍ഷനുള്ള നിബന്ധന പുതുക്കി, ആദായനികുതി നല്‍കുന്നവര്‍, രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി, 1200 ച.മീ വീട്, കാര്‍ തുടങ്ങിയ ഉള്ളവര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ല. 

09.59 :എന്‍ഡോസള്‍ഫാന്‍ ആദ്യഘട്ട പാക്കേജ് 50 കോടി, പദ്ധതി പൂര്‍ണമായും നടപ്പാക്കും

09.58 :അംഗപരിമിതരുടെ മക്കളുടെ വിവാഹ ധനസഹായം 30,000 രൂപയാക്കി ഉയര്‍ത്തി

09.57 :പൊതുവിദ്യാഭ്യാസത്തിന് 970 കോടി

09.56 :പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം

09.55 :സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 33 കോടി

09.54 :200 പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂള്‍

09.53 :സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തും, 4775 സ്‌കൂളുകളില്‍ 40,000 ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കും

09.52 : 4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീട്

09.51 : മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി

09.50 :അപകട ചികില്‍സ കുറ്റമറ്റതാക്കാന്‍ നടപടി

09.49 :പൊതു ആരോഗ്യ സംരക്ഷണത്തിന് 1685 കോടി

09.48 :ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ വര്‍ധന

09.47 :ലോട്ടറിയില്‍ നിന്നുള്ള വരുമാനം ആരോഗ്യസുരക്ഷയ്ക്ക് വിനിയോഗിക്കും

09.46 :എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷാ പദ്ധതി

09.45 :മൊബൈല്‍ ആപ്പു വഴി ആംബുലന്‍സ് സൗകര്യം

09.44 :മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ നിയമനം, 550 ഡോക്ടര്‍മാരെയും 1750 നഴ്‌സുമാരെയും നിയമിക്കും

09.43 :എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ് 

09.42 :എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ സെന്ററുകള്‍

09.41 :എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി ബ്ലോക്ക്

09.40 :കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിയായി

09.39 :ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി

09.37 :മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലാക്കും

09.36 :കൊച്ചിയില്‍ പരുതിയ കാന്‍സര്‍ സെന്റര്‍

09.35 :വിപണി ഇടപെടലിന് 260 കോടി

09.34 :തെരഞ്ഞെടുത്ത റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളാക്കും

09.33 :കുടുംബശ്രീ കോഴിയിറച്ചി പഞ്ചായത്തുകളില്‍ 

09.32 :വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി; വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഉണ്ടാകില്ലെന്ന് മൂന്നുവര്‍ഷത്തിനകം ഉറപ്പാക്കും

09.31 : ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി

09.30 : പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍, ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍

09.29 : കെഎസ്എഫ്ഇയുടെ ചിട്ടി ഈ വര്‍ഷം ആരംഭിക്കും

09.28 : കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷന്‍

09.26 : കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് അപകടഇന്‍ഷുറന്‍സ്

09.25 : ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്തും

09.23 :കിഫ്ബിയുടെ ഭാവിയില്‍ ആശങ്ക വേണ്ട

09.21 :ഈവര്‍ഷം റവന്യൂ കമ്മി 3.1 ശതമാനമാക്കി നിര്‍ത്തും

09.20 :പദ്ധതിയേതര ചെലവ് 24 ശതമാനം കൂടി

09.19 :പദ്ധതി ചെലവ് 22 ശതമാനം കൂടി

09.17 :നികുതി വരവ് 86000 കോടി 

09.16 :സംസ്ഥാനത്തെ ധനസ്ഥിതി മോശം

09.15 : ജിഎസ്ടി വന്നിട്ടും വാറ്റിന് സമാനമായ നികുതി ഘടനയാണ് സംസ്ഥാനത്ത്

09.14 : ജിഎസ്ടിയില്‍ നേട്ടമുണ്ടായത് വന്‍കിടക്കാര്‍ക്ക്

09.13 : ജിഎസ്ടി നേട്ടമാകുമെന്ന പൊതുധാരണ തെറ്റി, ഉദ്ദേശിച്ച പോലുള്ള നേട്ടം കിട്ടിയില്ല

09.12 : തുറമുഖ വികസനത്തിന് 584 കോടി

09.11: നോട്ടുനിരോധനം ഓഖി ദുരന്തത്തിന് സമാനം

09.10: മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കും

09.09: മല്‍സ്യ മേഖലയ്ക്ക് 600 കോടി

09.08: തീരദേശ സ്‌കൂളുകളുടെ നവീകരണവും പാക്കേജില്‍
 

09.07 : കിഫ്ബി പദ്ധതിയില്‍ തീരദേശത്തിന് 900 കോടി

09.06: കിഫ്ബി പദ്ധതിയില്‍ തീരദേശക്ക് കുടുംബാരോഗ്യ പദ്ധതി

09.04 :കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ തീരദേശത്തിന് മുന്‍ഗണന നല്‍കും. തീരദേശത്ത് സൗജന്യ വൈ ഫൈ സൗകര്യം

09.03 : തീരദേശത്തെ ഹരിതവല്‍ക്കരണത്തിന് 150 കോടി

09.02 : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്
 

09.00 : 2018-19 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി ഡോ തോമസ് ഐസക്ക് നിയമസഭയില്‍ ആരംഭിച്ചു. കേരളത്തിന്റെ 69-ാമത്തെയും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com