പ്രതിസന്ധിയില്‍പ്പെട്ട പ്രവാസിയുടെ ചിറകില്‍ കിഫ്ബി എത്ര ദൂരം പറക്കും?

പ്രതിസന്ധിയില്‍പ്പെട്ട പ്രവാസിയുടെ ചിറകില്‍ കിഫ്ബി എത്ര ദൂരം പറക്കും?

ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത് വര്‍ധിച്ചിട്ടും ബജറ്റില്‍ മറുനാടന്‍ മലയാളികളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

തിരുവനന്തപുരം: ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത് വര്‍ധിച്ചിട്ടും ബജറ്റില്‍ മറുനാടന്‍ മലയാളികളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വിഭവസമാഹരണം ലക്ഷ്യമിട്ട് പ്രവാസികള്‍ക്കായി പ്രവാസി ചിട്ടിയും മസാലബോണ്ടുകളും ഇറക്കുമെന്ന് ബജറ്റില്‍ പരാമര്‍ശിക്കുന്നു. സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കിഫ്ബി മുഖാന്തിരം ഈ തുക പ്രയോജനപ്പെടുത്തുമെന്നും ബജറ്റ് രേഖ വ്യക്തമാക്കുന്നു. 

പൊതുസാമ്പത്തിക സ്ഥിതി എന്ന തലക്കെട്ടില്‍ കാര്യങ്ങള്‍ പറയുന്നത് മറിച്ചാണ്. ദേശീയ തലത്തിലുളള സാമ്പത്തിക മുരടിപ്പും ഗള്‍ഫില്‍ നിന്നുളള തിരിച്ചുവരവുമെല്ലാം ഉണ്ടായിട്ടും കേരള സമ്പദ് ഘടന 2016-17 ല്‍ 7.41 ശതമാനം വേഗതയില്‍ വളര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കേരളത്തിന്റെത്. 

ദാരിദ്രലഘൂകരണത്തിലും ജീവിതഗുണമേന്മ ഉയര്‍ത്തുന്നതിലും സംസ്ഥാനത്തിന്റെ മികച്ച പ്രകടനം തുടര്‍ന്നു.  ഇവയെല്ലാം നമ്മുടെ സമ്പദ് ഘടനയുടെ അതിജീവനശേഷിയെയാണ് സൂചിപ്പിക്കുന്നത്. വരാന്‍ പോകുന്ന ഗള്‍ഫ് തിരിച്ചുവരവിന്റെ പ്രതിസന്ധിയെ നേരിടാന്‍ ഈ അനുഭവം നമുക്ക് കരുത്തുപകരും. ഇത്തരത്തില്‍ ഭാവിയില്‍ ഗള്‍ഫ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായുളള സൂചനകള്‍ നല്‍കുന്നു.ബജറ്റിലെ ഈ പൊരുത്തക്കേടാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com