ലോറിയില്‍ സാധനങ്ങള്‍ കെട്ടാന്‍ എറിഞ്ഞ കയര്‍ ബസിലെ യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങി

ലോറിയില്‍ സാധനങ്ങള്‍ കെട്ടാന്‍ എറിഞ്ഞ കയര്‍ ബസിലെ യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടിമാലി: മിനി ലോറിയില്‍ കയറ്റിയ സാധനങ്ങള്‍ കയറ്റുന്നതിന് ലോറിയുടെ ഒരുവശത്തുനിന്ന് എറിഞ്ഞ കയര്‍ മറുവശത്തുകൂടെ പോവുകയായിരുന്ന ബസിലെ യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങി. യാത്രക്കാര്‍ ബഹളം വച്ച് ബസ് നിര്‍ത്തിയതോടെ അപകടം ഒഴിവായി.

അടിമാലി തേക്കുപാറ ടൗണിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. മിനി ലോറിയില്‍ കയറ്റിയ സാധനങ്ങള്‍ ഉറപ്പിക്കുന്നതിനായി ഒരു വശത്തു കയര്‍ കെട്ടിയ ശേഷം മറുവശത്തേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഈ കയര്‍ അപ്പുറത്തുകൂടെ ഓടുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ കഴുത്തിലും കൈയിലും ചുറ്റി. ബസ് യാത്രക്കാരന്‍ കല്ലാര്‍കുട്ടി കോളരിക്കല്‍ കെപി ഷിജുവിന്റെ ശശീരത്തിലാണ് കയര്‍ ചുറ്റിയത്.

ബസ് മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നതിനാല്‍ കയര്‍ ചുറ്റിയത് വലിയ അപകടത്തിനു വഴിയ്ക്കുമായിരുന്നു. കഴുത്തില്‍നിന്ന് വേഗം തന്നെ കയര്‍ ഊരി മാറ്റിയെങ്കിലും കൈയിലെ ചുറ്റ് അഴിക്കാനായില്ല. യാത്രക്കാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ബസ് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.

യാത്രക്കാരന്‍ ഷിജുവിനെ പരുക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com