സിപിഐ ശരിയായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്: കാനം രാജേന്ദ്രന്‍

സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സിപിഐ ശരിയായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്: കാനം രാജേന്ദ്രന്‍

കൊച്ചി: സിപിഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയെ ദുര്‍ബലപ്പെടുത്തി എല്‍.ഡി.എഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിന് വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. സിപിഎം ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന കാഴ്ചപ്പാട് തിരിച്ച് സിപിഐക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സമരം ചെയ്യുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട മുന്നണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

വിരുദ്ധ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സി.പി.ഐക്കുണ്ട്. അത് നിറവേറ്റുന്നതിനെ തര്‍ക്കമായി കാണേണ്ട. അത് മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്താനും ശരിയിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകാനുമാണ് - കാനം ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com